റിവ്യൂ ബോംബിങ്ങിനെതിരേ നിയമനടപടിക്ക് ഫിലിം ചേംബർ; അശ്വന്ത് കോക്കിനെതിരേ സൈബർ പൊലീസിൽ പരാതി നൽകും

 
Entertainment

റിവ്യൂ ബോംബിങ്ങിനെതിരേ നിയമനടപടിക്ക് ഫിലിം ചേംബർ; അശ്വന്ത് കോക്കിനെതിരേ സൈബർ പൊലീസിൽ പരാതി നൽകും

സിനിമകളെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ലെന്നാണ് ഫിലിം ചേംബറിന്‍റെ നിലപാട്

Namitha Mohanan

കൊച്ചി: റിവ്യൂ ബോംബിങ്ങിനെതിരേ നിയമനടപടിക്ക് ഫിലിം ചേംബർ. സിനിമകളെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ലെന്നും സർക്കാരിന്‍റെ ശ്രദ്ധയിൽ വിഷയം പെടുത്തുമെന്നും ഫിലിം ചേംബർ പ്രസിഡന്‍റ് അനിൽ വി. തോമസ് പറഞ്ഞു.

നടൻ മാധവ് സുരേഷിനെ അധിക്ഷേപിച്ച യൂട്യൂബർ അശ്വന്ത് കോക്കിനെതിരേ സൈബർ പൊലീസിൽ പരാതി നൽകാനാണ് നീക്കം. പണം വാങ്ങി റിവ്യൂ ചെയ്തെന്നാണ് ആരോപണം. അങ്കം അട്ടഹാസം എന്ന സിനിമയുടെ നെഗറ്റീവ് റിവ്യൂ ചെയ്യാതിരിക്കാൻ അസ്വന്ത് കോക്ക് പണം ആവശ്യപ്പെട്ടതായാണ് ആരോപണം. അതേസമയം, അമ്മയിലെ വിവാദം നിർഭാഗ്യകരമാണെന്നും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും പ്രസിഡന്‍റ് പ്രതികരിച്ചു.

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ

കിർഗിസ്ഥാനിൽ ഇറാൻ‌ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

"പാര്‍ട്ടിക്ക് പിണറായി പേടി"; സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ്