രാജസേനൻ

 
Entertainment

'ദേശീയത എന്ന് പറയുമ്പോൾ തന്നെ പാർട്ടി ഏതാണെന്ന് മനസിലായല്ലോ'; രാഷ്ട്രീയ നിലപാട് വ‍്യക്തമാക്കി സംവിധായകൻ രാജസേനൻ

റേഡിയോ കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ മനസ് തുറന്നത്

Aswin AM

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. ഇപ്പോഴിതാ തന്‍റെ രാഷ്ട്രീയ നിലപാട് വ‍്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

ചെറിയ സൗന്ദര‍്യ പിണക്കത്തിന്‍റെ പേരിൽ തന്നെ മൂന്നാല് പേർ ചേർന്ന് വേറെ സ്ഥലത്ത് കൊണ്ടുവന്ന് കയറ്റിയെന്നും എന്നാൽ‌ താൻ ഇപ്പോളും ദേശീയതയ്ക്കൊപ്പമാണെന്നാണ് രാജസേനൻ പറയുന്നത്. റേഡിയോ കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ മനസ് തുറന്നത്.

താനിപ്പോഴും ദേശീയതയ്ക്കൊപ്പം തന്നെയാണെന്നും ദേശീയത എന്ന് പറയുമ്പോൾ തന്നെ പാർട്ടി ഏതാണെന്ന് മനസിലായല്ലോ എന്നും അദ്ദേഹം ചോദിച്ചു.

2016ൽ അരുവിക്കര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച രാജസേനൻ 2023ലാണ് പാർട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത്. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പരിഗണന ലഭിച്ചില്ലെന്നും കലാരംഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലതെന്നും മുൻപ് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും