നിവിൻ പോളി | എബ്രിഡ് ഷൈൻ

 
Entertainment

സാമ്പത്തിക തട്ടിപ്പ്; നിവിൻ പോളിക്കും എബ്രിഡ് ഷൈനും നോട്ടീസ്

നിർമാതാവ് ഷംനാസിന്‍റെ പരിതിയിലാണ് നടപടി

Namitha Mohanan

കോട്ടയം: വഞ്ചനാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്.

നിർമാതാവ് ഷംനാസിന്‍റെ പരിതിയിലാണ് നടപടി. ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാതാവുമായി ബന്ധപ്പെട്ട് 1.95 കോടി രൂപ തട്ടിയെന്നാണ് ഷംനാസ് നൽകിയ പരാതിയിൽ പറയുന്നത്.

ഇതു പ്രകാരം വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഷംനാസിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് ആരോപണം. ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിൽ പങ്കാളിയാക്കാം എന്നു വാഗ്ദാനം ചെയ്തും പണം വാങ്ങിയിരുന്നു. പിന്നീട് അഭിപ്രായഭിന്നതയെത്തുടർന്ന് ഷംനാസുമായുള്ള കരാർ മറച്ചു വച്ച് മറ്റൊരു സ്ഥാപനത്തിന് വിതരണാവകാശം നൽകിയെന്നും പരാതിയിൽ പറയുന്നു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്