രോഹിത് ഷെട്ടി

 
Entertainment

സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനു നേരെ വെടിവയ്പ്പ്, അന്വേഷണം

ജുഹുവിലെ വീടിനു നേരെ ശനിയാഴ്ച രാത്രി 12.43ഓടെയാണ് ആക്രമണമുണ്ടായത്

Manju Soman

മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനു നേരെ വെടിവയ്പ്പ്. ജുഹുവിലെ വീടിനു നേരെ ശനിയാഴ്ച രാത്രി 12.43ഓടെയാണ് ആക്രമണമുണ്ടായത്. അജ്ഞാതർ വീടിനുനേരെ അഞ്ച് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ആർക്കും പരുക്കില്ല.

വെടിവെപ്പ് നടക്കുമ്പോൾ രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നില്ല. വീട്ടു ജോലിക്കാരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. വീടിന്റെ ഭിത്തിയിലാണ് വെടിവച്ചത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. രോഹിത് ഷെട്ടിയിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല.

ജുഹുവിലെ ഷെട്ടി ടവേഴ്സ് എന്ന 10 നില കെട്ടിടത്തിലാണ് രോഹിത് ഷെട്ടി താമസിക്കുന്നത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി. സിസിടിവികളും പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവിക്കായി തർക്കം തുടരുന്നു; പിണറായിക്കെതിരേ പരസ്യ പ്രതികരണവുമായി സിപിഐ

ആര്യനാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആക്രമണം; സിഐയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്

റാന്നിയിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീയ്ക്ക് പരുക്ക്

യുഎസ്-ഇറാൻ സമാധാന കരാർ ചർച്ച; അടുത്തഘട്ടം ഇസ്ലാമാബാദിൽ

ആമിര്‍ ഖാന്‍റെ മൂന്നാം വിവാഹം ബാന്ദ്രയിലെ വസതിയില്‍