'നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി'; ലോ ആൻഡ് ഓർഡറിലെ ആദ്യ വിഡിയോ ഗാനമെത്തി
രഞ്ജിത്തിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം ലോ ആൻഡ് ഓർഡറിലെ ആദ്യ വിഡിയോ ഗാനം പുറത്ത്. നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ഷിബു ചക്രവർത്തി രചിച്ച് നവാഗതനായ ജോ ദാനിയേൽ കുര്യാക്കോസ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരിൽ ഏറെ ശ്രദ്ധേയനായ കപിൽ കപിലനാണ്.
സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ, മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ നാലിന് ചിത്രം പ്രദർശനത്തിന് എത്തും. തുടരും സിനിമയിലെ ജോർജ് സാറിനെ അവതരിപ്പിച്ച് കൈയടി നേടിയ പ്രകാശ് വർമയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തിന്‍റെ മുൻനായികയും സമീപകാലത്ത് ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത അഭിരാമിയും ചിത്രത്തിലുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതം കാണിക്കുന്നതാണ് ഗാനം.
പൂർണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷൻ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ലോ ആൻഡ് ഓർഡർ. റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.തൊണ്ണൂറു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ ചിത്രീകരിച്ച ഈ ചിത്രം വലിയ മുതൽമുടക്കിലാണ് എത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്സ് പ്രദൂ, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിന്‍റെ ആക്ഷനുകൾ ഒരുക്കുന്നത്.
ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്‍റണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി അംബികാ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. ഗാനങ്ങൾ - ഷിബു ചക്രവർത്തി,സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - റോഷൻ എൻ. ജി, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ - കിഷൻ സപ്താ, ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . - വി ബോസ് , ഡിസൈൻ - ആന്‍റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ് , പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ , വാഴൂർ ജോസ്.