ഗണപതിയും നയൻതാരയും പ്രധാനവേഷത്തിൽ, 'അടി പടലം കളി അഭ്യാസം' തുടങ്ങി

 
Entertainment

ഗണപതിയും നയൻതാരയും പ്രധാനവേഷത്തിൽ, 'അടി പടലം കളി അഭ്യാസം' തുടങ്ങി

നവാഗതനായ ദീപക് ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Manju Soman

ഗണപതിയും നയൻതാര ചക്രവർത്തിയും പ്രധാന വേഷത്തിലെത്തുന്ന അടി പടലം കളി അഭ്യാസം എന്ന ചിത്രത്തിന് തുടക്കം. നവാഗതനായ ദീപക് ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനും ഗോകുലം പ്രൊഡക്ഷൻസ് ബാനറിൽ കൃഷ്ണമൂർത്തിയും ഡ്രീംസ് ഓഫ് അജയ് വാസുദേവ് എന്ന ബാനറിൽ അജയ് വാസുദേവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

റൊമാന്‍റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഞായറാഴ്ച്ച കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്‌റ്റുഡിയോസിൽ ആരംഭിച്ചു. പേരു സൂചിപ്പിക്കുന്നതു പോലെ സകല അഭ്യാസങ്ങളുടേയും ഉറവിടമാണ് ഈ ചിത്രം. വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്‍റേത് . ഇവിടുത്തെ ഒരു പൊലീസ് സ്റ്റേഷനിൽ എത്തപ്പെട്ട മൂന്നു ചെറുപ്പക്കാർക്ക് നേരിടുന്ന പ്രശ്‌നങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

സംവിധായകൻ ദീപക് ബാബുവിൻ്റെ മാതാപിതാക്കളായ ബാബു കുമാരി എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ ജി. മാർത്താണ്ഡൻ, ഉദയ് കൃഷ്‌ണ , മാത്യു തോമസ്, വിഷ്ണു മോഹൻ, ജി.എസ്. വിജയൻ, സോഹൻ സീനുലാൽ ഗണപതി, വിനീത് തട്ടിൽ , അമീൻ, നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ, സുരാജ് , നിധീഷ് , അശോകൻ, എന്നിവരും ഇതിൽ പങ്കാളികളായി. അജയ് വാസുദേവിന്‍റെ മാതാപിതാക്കളായ കെ. വാസുദേവൻ, ബി. രാധമ്മ, തിരക്കഥാകൃത്ത് അനിരുദ്ധിന്‍റെ മാതാവ് ശശികല എന്നിവർ സ്വിച്ചോൺ കർമ്മവും പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണൻ, സുജിത് (ഡ്രീം ബിഗ് ഫിലിംസ് ) എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.

ഗണപതി, അമീൻ, പ്രമുഖ സോഷ്യൽ മീഡിയാ താരം ജിഷ്ണു, മാസ്റ്റർ അർണവ് ,നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, നോബി, സെന്തിൽ കൃഷ്‌ണ, പൂജപ്പുര രാധാകൃഷ്ണൻ, സാബു പ്രവ്ദീൻ, കുട്ടി അഖിൽ, അഖില, അശോകൻ, അനിരുദ്ധ്, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. രചന- അനിരുദ്ധ് . സംഗീതം - ബിബിൻ അശോക്. ഛായാഗ്രഹണം- ഷിജു എം. ഭാസ്ക്കർ. എഡിറ്റിങ് - റിയാസ് കെ. ബദർ . കലാസംവിധാനം- നിമേഷ് .എം. താനൂർ. മേക്കപ്പ് - മനോജ് മനു. കോസ്റ്റ്യും ഡിസൈൻ-വെങ്കി. ആക്ഷൻ- സ്‌റ്റണ്ട് സെൽവ . സ്റ്റിൽസ് - ഷെയ്ൻ സദൂക്ക. ഫിനാൻസ് കൺട്രോളേഴ്‌സ്- ശ്രീജിത്ത് മണ്ണാർക്കാട്, റബിൻ സി. രവി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുജയ് എസ്. കുമാർ, അസോസിയേറ്റ് ഡയറക്ടർസ്. - റീസ് തോമസ്, ഷാഫിൻ സുൽഫിക്കർ. പ്രൊഡക്ഷൻ മാനേജേഴ്‌സ് - രാഹുൽ കണ്ണൂർ, ആരോമൽ. പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി. വയനാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്‍റെ പൂർത്തിയാകും.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം