ഗായത്രി സുരേഷ്

 
Entertainment

"എയ്ഡ്സ് ഉണ്ടോ? എന്നായിരുന്നു ആദ്യ ചോദ്യം, എന്നെ കഫെയിലിരുത്തി അയാൾ മറ്റൊരു കാമുകിക്കൊപ്പം പോയി"; മുൻ കാമുകനെക്കുറിച്ച് ഗായത്രി

"അതൊരു നാര്‍സിസ്റ്റിക് റിലേഷന്‍ഷിപ്പായിരുന്നു. ഇപ്പോള്‍ കണ്ടാല്‍ ഞാന്‍ അയാളോട് നന്ദി പറയും"

Namitha Mohanan

പ്രണയ ബന്ധത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്. കാമുകന് താനുമായി പ്രണയമുള്ളപ്പോള്‍ തന്നെ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. ബോഗ്ബോസിൽ വച്ചാണ് ഗായത്രിയുടെ വെളിപ്പെടുത്തൽ.

ഷോയിൽ നിന്ന് പുറത്താവും മുൻപ് നടന്ന ഒരു ടാക്‌സ്‌കിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഗായത്രി സുരേഷ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചയാളോട് സംസാരിക്കാന്‍ സാധിച്ചാല്‍ എന്താകും പറയുക എന്ന ചോദ്യത്തിന് മറുപടിയായാണ് തന്‍റെ മുൻ കാമുകനെക്കുറിച്ച് ഗായത്രി സംസാരിച്ചത്.

''എന്നെ ജീവിതത്തില്‍ ഒരുപാട് പേര്‍ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച, ട്രോമറ്റൈസ് ചെയ്ത ഒരു സംഭവമുണ്ട്. 2021 ല്‍ ഒരു വിവാദത്തില്‍ പെട്ടിരുന്നു. ആ സമയത്ത് ഞാനൊരു റിലേഷൻ ഷിപ്പിലായിരുന്നു. അതൊരു റിലേഷൻഷിപ്പാണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. ഇപ്പോഴാലോചിക്കുമ്പോഴെനിക്കതൊരു സിറ്റുവേഷന്‍ഷിപ്പായിരുന്നെന്നാണ് തോന്നുന്നത്.

ഞാൻ ഇയാളെ കണ്ടു പരിചയപ്പെടുന്നു, എല്ലാവരിലെയും റെഡ് ഫ്ളാഗ് എളുപ്പത്തിൽ മനസിലാക്കുന്നയാളാണ് ഞാൻ. എന്നാലും ഞാനവർക്ക് മൂന്ന് അവസരം നൽകും. അതു മൂന്നും ശരിയായില്ലെങ്കിൽ അയാളെ എന്‍റെ ജീവിതത്തിൽ നിന്നു പൂറത്താക്കും. അങ്ങനെയാണ് സാധാരണയായി ചെയ്യാറ്.

പ്രണയത്തിലായി ആദ്യ ആഴ്‌ച തന്നെ അയാളെന്നോട് ചോദിച്ചത്, തനിക്ക് എയ്‌ഡ്‌സ് ഉണ്ടോയെന്നാണ്. ആ നിമിഷത്തില്‍ ഞാന്‍ അയാളെ കട്ട് ചെയ്തു.

പക്ഷെ, നമുക്കറിയില്ലല്ലോ ഇനി നമ്മളാണോ നെഗറ്റീവ് എന്ന്. നമ്മള്‍ റെഡ് ഫ്‌ളാക്‌സ് നോക്കി നടക്കുന്നതു കൊണ്ടാണെങ്കിലോ. എന്നിട്ടും ഞാന്‍ അയാളുമായുള്ള റിലേഷന്‍ഷിപ്പ് തുടര്‍ന്നു. പിന്നെയാണ് ഞാന്‍ അറിയുന്നത് അയാള്‍ക്ക് വേറൊരാളുമായി റിലേഷന്‍ഷിപ്പുണ്ടെന്ന്. ഞാന്‍ തൃശൂരും അയാള്‍ എറണാകുളത്തുമായിരുന്നു. എറണാകുളത്ത് അയാള്‍ക്ക് വേറൊരു റിലേഷന്‍ഷിപ്പുണ്ടായിരുന്നു.

ആ സമയത്ത് ഞാനും റോക്ക് ബോട്ടത്തിലായിരുന്നു. എനിക്കും ദുശീലങ്ങളൊക്കെയുണ്ടായിരുന്നു. ഞാന്‍ ഭയങ്കര നല്ല മനുഷ്യത്തിയാണെന്നൊന്നും പറയുന്നില്ല. പക്ഷെ ഒരു നന്മ എന്‍റെ മനസിലുണ്ടായിരുന്നു. വേണം എന്നു കരുതി ആളുകളെ വേദനിപ്പിക്കുന്ന ആളല്ല ഞാന്‍. അയാള്‍ എന്നെ തീരെ മൈന്‍റ് ആക്കാതിരിക്കാന്‍ തുടങ്ങി. എനിക്ക് കണ്ടേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ വന്നു.

ഞങ്ങള്‍ രണ്ടു പേരും കൂടെ കാറില്‍ പോകുമ്പോഴാണ് ആക്‌സിഡന്‍റ് വിവാദമുണ്ടാകുന്നത്. പിന്നീട് പൊലീസ് വന്നു. പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോയി. പൊലീസ് സ്റ്റേഷനില്‍ നിന്നും തിരിച്ചുവന്ന ശേഷം, എന്നെ ഒറ്റയ്ക്ക് ഒരു കഫെയില്‍ ഇരുത്തിയിട്ട് അയാള്‍ തന്‍റെ കാമുകിയുടെ അടുത്തേക്ക് പോയി. അതാണ് എന്നെ ഭയങ്കരമായി ട്രോമറ്റൈസ് ചെയ്ത സംഭവം.

അതൊരു നാര്‍സിസ്റ്റിക് റിലേഷന്‍ഷിപ്പായിരുന്നു. ഇപ്പോള്‍ കണ്ടാല്‍ ഞാന്‍ അയാളോട് നന്ദി പറയും, വേറൊരു ആളെ തേടി പോയതിന്. അല്ലെങ്കില്‍ ഞാന്‍ ആ റിലേഷന്‍ഷിപ്പില്‍ കിടന്ന് കഷ്ടപ്പെടേണ്ടി വന്നേനെ. ഈ പ്രശ്‌നം കാരണമാണ് ഞാന്‍ ഗ്രോ ചെയ്തത്. അന്നാണ് ഇനി നന്നാകുമെന്ന് ഞാന്‍ തീരുമാനിക്കുന്നത്''. ഗായത്രി പറഞ്ഞു.