'തബാഹി' തരംഗത്തിന് പിന്നാലെ 'ടോക്സിക്' താരങ്ങളുടെ പ്രതിഫലം പുറത്ത്; ലേഡി സൂപ്പർസ്റ്റാറിനും കിയാരയ്ക്കും കോടികൾ

 
Entertainment

'തബാഹി' തരംഗത്തിന് പിന്നാലെ 'ടോക്സിക്' താരങ്ങളുടെ പ്രതിഫലം പുറത്ത്; ലേഡി സൂപ്പർസ്റ്റാറിനും കിയാരയ്ക്കും കോടികൾ

റയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി യഷ് 50 കോടിയാണ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ

Aswin AM

കന്നഡ സൂപ്പർസ്റ്റാർ യഷിനെ നായകനാക്കി ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ ഓഗസ്റ്റ് 26ന് തിയെറ്ററിലെത്തുന്ന ചിത്രമാണ് ടോക്സിക്. യഷിനു പുറമെ കിയാര അദ്വാനിയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും അടക്കം വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്.

ഇപ്പോഴിതാ ചിത്രത്തിനായി താരങ്ങൾ വാങ്ങിയ പ്രതിഫലത്തിന്‍റെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. റയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി യഷ് 50 കോടിയാണ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര‍്യം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

യഷ് ചിത്രത്തിന്‍റെ സഹനിർമാതാവ് കൂടിയായതിനാൽ വരുമാനത്തിൽ നിന്നും താരത്തിന് ലാഭവിഹിതം കൂടി ലഭിക്കും. അതേസമയം, കന്നഡ ഭാഷയിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന കിയാര അദ്വാനിക്ക് 15 കോടി രൂപയാണ് പ്രതിഫലം. നാദിയ എന്ന കഥാപാത്രത്തെയാണ് ടോക്സിക്കിൽ കിയാര അവതരിപ്പിക്കുന്നത്.

നയൻതാരയ്ക്ക് 12 കോടിയും റെബേക്ക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താര സുതാരിയയ്ക്കും രുക്മിണി വാസന്തിനും 3 കോടിയും ലഭിക്കുമ്പോൾ ഹുമാ ഖുറേഷിക്ക് 2 കോടി രൂപയാണ് പ്രതിഫലം ലഭിക്കുക.

നയൻതാരയ്ക്ക് ടോക്സിക്കിൽ ശക്തമായ സ്ത്രീ കഥാപാത്രം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ തബാഹി എന്ന വിഡിയോ സോങ് പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് വിഡിയോ സോങ്ങിന് ആരാധകരിൽ നിന്നും ലഭിച്ചത്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

നേപ്പാൾ പ്രളയം; മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ളവരെ കാണാതായി

ഒളിംപിക് മെഡൽ പട്ടികയിൽ മുന്നേറാൻ ഇന്ത്യ കൂടുതൽ ഇനങ്ങളിൽ മത്സരിക്കണം: 'കയ്പേറിയ സത്യം' ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി!

ഇടുക്കിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

നേപ്പാൾ പ്രളയം; ഇന്ത്യയിൽ ഇതുവരെ പ്രതികൂല സാഹചര്യമില്ല, ജാഗ്രത തുടരുന്നു

എഥനോൾ കാരണം കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കൂടും; കിട്ടാക്കനിയായി ചോളം