അൻസിബ | ശ്വേത മേനോൻ

 
Entertainment

'അമ്മ' ജോയിന്‍റ് സെക്രട്ടറി സ്ഥാനം രാജിവച്ച് അൻസിബ; കാരണം വിശദീകരിച്ച് ശ്വേത

ഫെബ്രുവരി 21 ന് അൻസിബ രാജിക്കത്ത് നൽകിയിരുന്നതായും ഇപ്പോഴത് അംഗീകരിച്ചു എന്നേ ഉള്ളൂ എന്നും ശ്വേത പറഞ്ഞു

Namitha Mohanan

കൊച്ചി: താമസംഘടനയായ അമ്മയുടെ ഭരണസമിതിയിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു. സംഘടനയുടെ ജോയിന്‍റ് സെക്രട്ടറി സ്ഥാനമാണ് അൻസിബ ഒഴിഞ്ഞത്. സംഘടന രാജി സ്വീകരിച്ചു.

ജോലിത്തിരക്കും വ്യക്തിപരമായ കാരണങ്ങളുമാണ് അൻസിബയുടെ രാജിക്കു കാരണമെന്ന് അമ്മ പ്രസിഡന്‍റ് ശ്വേത മോനോൻ വിശദീകരിച്ചു. ഫെബ്രുവരി 21 ന് അൻസിബ രാജിക്കത്ത് നൽകിയിരുന്നതായും ഇപ്പോഴത് അംഗീകരിച്ചു എന്നേ ഉള്ളൂ എന്നും ശ്വേത പറഞ്ഞു.

സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കുവാനോ സജീവമാവാനോ സാധിക്കാത്ത അവസരത്തിൽ ഭരണസമിതി അംഗമായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ. എക്സിക്യൂട്ടിവ് യോഗത്തിൽ അൻസിബയോട് സംസാരിക്കുകയും രാജി അംഗീകരിക്കുകയുമായിരുന്നെന്ന് ശ്വേത വ്യക്തമാക്കി.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ