ഗൗരി കൃഷ്ണൻ

 
Entertainment

'അമ്മച്ചി ലുക്ക് ആയല്ലോ': വമ്പൻ മേക്കോവറിൽ ഗൗരി കൃഷ്ണൻ, ബോഡി ഷെയ്മിങ്ങിന് നന്ദി പറഞ്ഞ് താരം

ശരീര ഭാരം കൂടിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ മോശം കമന്‍റുകൾ പതിയാവുകയായിരുന്നു

Manju Soman

ബോഡി ഷെയ്മിങ് നടത്തിയവരെക്കൊണ്ട് തന്നെ കയ്യടിപ്പിച്ച് നടി ഗൗരി കൃഷ്ണൻ. വമ്പൻ ട്രാൻസ്ഫോർമേഷനിലൂടെയാണ് താരം ആരാധകരെ അമ്പരപ്പിച്ചത്. ബോഡി ഷെയിം നടത്തിയവരോട് നന്ദി പറഞ്ഞുകൊണ്ടാണ് ഗൗരി സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ചത്.

ശരീര ഭാരം കൂടിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ മോശം കമന്‍റുകൾ പതിയാവുകയായിരുന്നു. രണ്ട് വർഷം മുൻപുള്ള ചിത്രങ്ങളും അവയ്ക്കു താഴെ വന്ന കമന്‍റുകളും കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിച്ചത്. അമ്മച്ചി ലുക്കായെന്ന് തള്ളച്ചിയെന്നും വിളിച്ചുകൊണ്ടുള്ള കമന്‍റുകളാണ് ചിത്രങ്ങൾക്ക് താഴെയുണ്ടായിരുന്നത്. ശരീരഭാരം കുറച്ചതോടെ കമന്‍റുകളുടെ സ്വഭാവവും മാറി. ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ സുന്ദരിയാവുന്നു എന്നാണ് പിന്നീട് വന്ന കമന്‍റുകൾ.

എന്നാൽ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് ഗൗരി വ്യക്തമാക്കുന്നുണ്ട്. കൃത്യമായ വ്യായാമത്തിലൂടെയാണ് തന്നിൽ മാറ്റമുണ്ടായത് എന്നാണ് ഗൗരി പറയുന്നത്. 69 കിലോ വരെ എത്തിയ ശരീരഭാരം ഒൻപതു മാസത്തോളം എടുത്താണ് ഗൗരി കുറിച്ചത്. ശരീരഭാരം കൂടിയതോടെ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടായി എന്നാണ് നടി വ്യക്തമാക്കി. നടക്കാൻ ബുദ്ധിമുട്ട്, മുട്ടുവേദന, കിതപ്പ് തുടങ്ങിയ പ്രശ്നങ്ങളുണ്ടായി. ഡിസ്ക് പ്രശ്നങ്ങളും വഷളായതോടെയാണ് കൃത്യമായി വർക്കൗട്ട് ചെയ്യാൻ തുടങ്ങുന്നത്. വർക്കൗട്ട് ചെയ്തു തുടങ്ങി ആദ്യത്തെ മൂന്ന് മാസത്തിൽ തന്നെ ശരീരം ഒന്ന് ഒതുങ്ങി. പിന്നീടുള്ള അഞ്ചാറു മാസത്തിൽ 56-58 കിലോയിലേക്ക് എത്തിയെന്നും ഗൗരി പറയുന്നു. നിരവധി പേരാണ് നടിയെ പ്രശംസിച്ചുകൊണ്ട് കമന്‍റുകൾ പോസ്റ്റ് ചെയ്യുന്നത്.

''എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റിയാക്കി മാറ്റാൻ ശ്രമിക്കുന്നു, നക്കാപ്പിച്ച കണ്ട് നായര് വീഴരുത്''; കെ.ബി. ഗണേഷ് കുമാർ

വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കെ.സി. വേണുഗോപാലിനെതിരായ സൈബറാക്രമണത്തിൽ ആഭ‍്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; ഗൃഹനാഥൻ മരിച്ചു, മക്കൾ ചികിത്സയിൽ

''റേഞ്ച് റോവർ കാറിൽ നിൽക്കുന്ന ചിത്രം എഐ''; മാധ‍്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്ന് മന്ത്രി കെ.എം. ഷാജി