'നിങ്ങളെ പിന്തുണയ്ക്കുന്നവരെ കാണാത്തത് എന്താണ്?', ആരാധകര്‍ക്കായി പാട്ടുപാടി ഗൗരി ലക്ഷ്മി വിഡിയോ

 
Entertainment

'നിങ്ങളെ പിന്തുണയ്ക്കുന്നവരെ കാണാത്തത് എന്താണ്?', ആരാധകര്‍ക്കായി പാട്ടുപാടി ഗൗരി ലക്ഷ്മി | വിഡിയോ

'ഉന്നൈ കാണാത് നാന്‍ ഇന്‍ട്രി നാന്‍ ഇല്ലയേ' എന്ന ഗാനം ഗൗരി ആലപിക്കുകയായിരുന്നു

Manju Soman

തന്റെ നിലപാടുകളിലൂടെ ശ്രദ്ധനേടിയ ഗായികയാണ് ഗൗരി ലക്ഷ്മി. പാട്ടുകളുടെ അവതരണത്തിന്റേയും വസ്ത്രധാരണത്തിന്റേയും പേരില്‍ പലപ്പോഴും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഗൗരി ഇരയാവാറുണ്ട്. എന്നാല്‍ തന്റെ വിമര്‍ശകര്‍ക്കെല്ലാം ഗായിക മറുപടി നല്‍കുന്നത് തന്റെ പാട്ടിലൂടെയാണ്. തനിക്കു വരുന്ന മോശം കമന്റുകള്‍ എടുത്ത് കാണിച്ചുകൊണ്ടാണ് ഗൗരി ലക്ഷ്മി ഗാനങ്ങള്‍ പങ്കുവെക്കാറുള്ളത്.

ഇപ്പോള്‍ വൈറലാവുന്നത് തന്റെ ആരാധികയ്ക്ക് താരം നല്‍കിയ മറുപടിയാണ്. നിങ്ങളെ പിന്തുണയ്ക്കുന്നവരെ എന്താണ് കണ്ടില്ലെന്ന് നടിക്കുന്നത്. ഞങ്ങള്‍ക്ക് വേണ്ടിയും കൂടി ഒരു പാട്ട് പാടൂ.- എന്നായിരുന്നു ഒരാള്‍ കുറിച്ചത്. തുടര്‍ന്ന് 'ഉന്നൈ കാണാത് നാന്‍ ഇന്‍ട്രി നാന്‍ ഇല്ലയേ' എന്ന ഗാനം ഗൗരി ആലപിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഗാനം. നിരവധി പേരാണ് ഗൗരിയുടെ തെരഞ്ഞെടുപ്പിനെ പ്രശംസിക്കുന്നത്. ഗാനത്തിലെ വരികള്‍ ആരാധകര്‍ക്കുള്ള മറുപടിയാണ് എന്നാണ് കമന്റുകള്‍.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം