ജയസൂര്യ, വിനായകൻ.

 
Entertainment

ജയസൂര്യ - വിനായകൻ ചിത്രത്തിനു പേരിട്ടു

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഫാന്‍റസി ഹ്യൂമർ ചിത്രം ‘ടൈറ്റൻസ്’ എന്ന പേരിൽ ജയസൂര്യയും വിനായകനും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Entertainment Desk

വെള്ളത്തൊപ്പിയും വെള്ള സ്യൂട്ടും അണിഞ്ഞ, മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ത നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യയും വിനായകനും. ഒപ്പം, നിഹാലും റാപ്പർ ബേബി ജീനും പ്രത്യഷ പ്പെട്ട ഒരു പോസ്റ്റർ എത്തിയിരിക്കുന്നു. ഈ അഭിനേതാക്കളുടെ ലുക്കും ടൈറ്റൻ എന്ന പേരും ഒരു പാശ്ചാത്യസിനിമയെ ഓർമിപ്പിക്കുന്നു.

നേരമ്പോക്കിന്‍റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റൻസ് എന്ന ചിത്രത്തിന്‍റെ പ്രഥമ ലുഫസ്റ്റ് ലുക്ക് അടക്കമുള്ള ടൈറ്റിലാണ് ഈ വിധത്തിൽ പ്രകാശനം ചെയ്തിരിക്കുന്നത്. ഓസ്‌ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിന്‍റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്. എന്നിവർ നിർമിക്കുന്ന ചിത്രമാണ് ടൈറ്റൻസ്.

ടൈറ്റൻസ് ഫസ്റ്റ് ലുക്ക് - ടൈറ്റിൽ പോസ്റ്റർ.

തികച്ചും ഫാന്‍റെസി ഹ്യൂമർ ഴോണറിലാണ് ചിത്രത്തിന്‍റെ അവതരണം. ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്നതിലൂടെ ഏറെ വാർത്താ പ്രാധാന്യം നേടിയ ഈ ചിത്രത്തിന്‍റെ ടൈറ്റിലും ഇപ്പോൾ ഏറെ കൗതുകമുണർത്തുന്നു.

സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ, സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു ശർമ, എഡിറ്റിങ്- ഷമീർ മുഹമ്മദ്. ഒക്റ്റോബറിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു