പടം തുടങ്ങല്ലേ, വില്ലൻ കയറിയിട്ടില്ല; ആവേശത്തിൽ ജയിലർ 2 കണ്ട് ഹക്കിം, വിഡിയോ വൈറൽ

 
Entertainment

പടം തുടങ്ങല്ലേ, വില്ലൻ കയറിയിട്ടില്ല; ആവേശത്തിൽ ജയിലർ 2 കണ്ട് ഹക്കിം, വിഡിയോ വൈറൽ

ടൈഗർ കാ ഹുക്കും അല്ല ടൈഗർ കാ ഹക്കീം എന്ന് പറഞ്ഞുകൊണ്ടാണ് താരത്തെ പരിചയപ്പെടുത്തുന്നത്

Manju Soman

രജനീകാന്തിന്‍റെ ജയിലർ 2 തിയെറ്ററിൽ വൻ ആവേശമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ ഉൾപ്പടെ നിരവധി മലയാളി താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. നടൻ ഹക്കീം ഷാജഹാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുഹൃത്തുക്കൾക്കൊപ്പം ആവേശത്തോടെ സിനിമ കാണാനെത്തിയ ഹക്കീമിന്‍റെ വിഡിയോ ആണ്.

വില്ലനൊപ്പം ജയിലർ എന്ന അടിക്കുറിപ്പോടെയാണ് സുഹൃത്തുക്കൾ വിഡിയോ പങ്കുവച്ചത്. ടൈഗർ കാ ഹുക്കും അല്ല ടൈഗർ കാ ഹക്കീം എന്ന് പറഞ്ഞുകൊണ്ടാണ് താരത്തെ പരിചയപ്പെടുത്തുന്നത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന ഹക്കീമിനെയും വിഡിയോയിൽ കാണാം. ജയിലർ 2വിലെ പാട്ട് വച്ച് വൈബ് ചെയ്താണ് സംഘം തിയറ്ററിലെത്തിയത്. കാറിൽ നിന്ന് ഇറങ്ങി പോകുമ്പോൾ പടം തുടങ്ങല്ലേ വില്ലൻ കയറിയിട്ടില്ല എന്നു പറയുന്നതും കേൾക്കാം. ഹക്കീമിന്‍റെ രംഗങ്ങൾ വന്നപ്പോൾ സുഹൃത്തകൾ ആവേശത്തോടെ ആർപ്പുവിളിക്കുകയായിരുന്നു. തിയറ്ററിനുള്ളിൽ പാട്ടിനൊപ്പം ഹക്കിം ഡാൻസും കളിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. രസകരമായ കമന്‍റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. വിഡിയോയ്ക്ക് താഴെ കമന്‍റുമായി ഹക്കീമിന്‍റെ ഭാര്യയും നടിയുമായ സന അൽത്താഫും രംഗത്തെത്തി. ജയിലർ 2ൽ രജനീകാന്തിന്‍റെ വില്ലൻമാരിൽ ഒരാളാണ് ഷെർവ എന്ന കഥാപാത്രത്തെയാണ് ഹക്കീം ഷാജഹാൻ അവതരിപ്പിച്ചത്.