മിഥുൻ രമേശ്

 
Entertainment

"വെറും ഫ്രോഡാണ്, നാട്ടുകാരെ മുഴുവൻ പറ്റിക്കുകയാണ്"; വെളിപ്പെടുത്തലുമായി മിഥുൻ രമേശ്

ഇക്കാര്യം പറഞ്ഞു കൊണ്ട് സെലിബ്രിറ്റികൾക്ക് അടക്കം ഇയാൾ മെസേജ് അയച്ചതായി അറിഞ്ഞതോടെയാണ് മുന്നറിയിപ്പ് നൽകുന്നതെന്നും മിഥുൻ പറയുന്നു.

Entertainment Desk

സമൂഹമാധ്യമങ്ങളിലൂടെ തന്‍റെ പേരിൽ ചാരിറ്റി തട്ടിപ്പു നടത്തുന്നയാളെ തുറന്നു കാട്ടി ഇൻഫ്ലുവൻസറും അവതാരകനുമായ മിഥുൻ രമേശ്. നബീൽ എന്ന വ്യക്തി താൻ 25,000 രൂപ അയച്ചു കൊടുത്തു എന്ന പേരിൽ പലർക്കും മെസേജ് അയക്കുന്നുണ്ടെന്നും ഇതു വ്യാജമാണെന്നും വിശ്വസിക്കരുതെന്നുമാണ് മിഥുൻ രമേശ് പറയുന്നത്. കുട്ടിയുടെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി താൻ പണം അയച്ചു കൊടുത്തു എന്നാണ് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നത്. ഇക്കാര്യം പറഞ്ഞു കൊണ്ട് സെലിബ്രിറ്റികൾക്ക് അടക്കം ഇയാൾ മെസേജ് അയച്ചതായി അറിഞ്ഞതോടെയാണ് മുന്നറിയിപ്പ് നൽകുന്നതെന്നും മിഥുൻ പറയുന്നു.

ചാരിറ്റി ചെയ്യുന്നത് ആരെയും അറിയിക്കാറില്ല. മറ്റുള്ളവർ അറിയിക്കുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ പറ്റിപ്പ് തെണ്ടികളെ വിശ്വസിക്കരുത്. നബീൽ എന്ന ഒരുത്തനുണ്ട്. അവൻ ഞാൻ പണം നൽകിയെന്ന് പറഞ്ഞ് നാട്ടുകാരെ മുഴുവൻ പറ്റിക്കുകയാണ്.

വെറും ഫ്രോഡ് ആണ്. നിങ്ങളാരും പണം കൊടുക്കരുത്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തനിക്ക് നേരിട്ട് മെസേജ് അയക്കാം. നബീലിന്‍റെ നമ്പർ വേണമെങ്കിലും നേരിട്ട് മെസേജ് അയക്കാം. സമൂഹമാധ്യമങ്ങളിൽ ഫോൺ നമ്പർ പങ്കു വയ്ക്കുന്നത് ശരിയല്ലാത്തതു കൊണ്ടാണ് പങ്കു വയ്ക്കാത്തതെന്നും മിഥുൻ വ്യക്തമാക്കി.