ഹിന്ദുയിസത്തെ അപമാനിക്കുന്നു; മോഹിനിയാട്ടം സിനിമ നിരോധിക്കണമെന്ന് ആവശ്യം, നെറ്റ്ഫ്ലിക്സിനെതിരേയും ബഹിഷ്കരണാഹ്വാനം

 
Entertainment

ഹിന്ദുയിസത്തെ അപമാനിക്കുന്നു; മോഹിനിയാട്ടം സിനിമ നിരോധിക്കണമെന്ന് ആവശ്യം, നെറ്റ്ഫ്ലിക്സിനെതിരേയും ബഹിഷ്കരണാഹ്വാനം

ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നത് തുടരുന്ന മുഴുവൻ മലയാള സിനിമാ വ്യവസായത്തെയും ബഹിഷ്കരിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്

Namitha Mohanan

സൈജു കുറുപ്പ് പ്രധാനവേഷത്തിലെത്തി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2; മോഹിനിയാട്ടം എന്ന ചിത്രത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം. ഹിന്ദുയിസത്തെ അപമാനിക്കുന്ന മോഹനിയാട്ടം എന്ന ചിത്രം നിരോധിക്കണമെന്നും ഹിന്ദുവിരുദ്ധ ഉള്ളടക്കങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിനെയും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തീവ്ര വലതുപക്ഷ എക്സ് ഹാന്‍റിലുകൾ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നത് തുടരുന്ന മുഴുവൻ മലയാള സിനിമാ വ്യവസായത്തെയും ബഹിഷ്കരിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ സിനിമകളിൽ ഹിന്ദുക്കളെ വില്ലന്മാരായും, അന്ധവിശ്വാസികളായും, സ്വാർഥരായും, പിന്നോക്കക്കാരായും ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണെന്നും മറ്റ് മതങ്ങളെ പുരോഗമനപരവും കുലീനവുമായി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് പോസ്റ്റിൽ ചോദിക്കുന്നു.

നിരവധി പേരാണ് സനാതൻ കന്നഡ എന്ന പേജിൽ വന്ന പോസ്റ്റിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. എന്നാൽ സിനിമയിലെ അണിയറ പ്രവർത്തകരോ നെറ്റ്ഫ്ലിക്സ് അധികൃതരോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ