വിൽ സ്മിത്ത്, അല്ലു അർജുൻ

 
Entertainment

ഹോളിവുഡ് സൂപ്പർ താരം വിൽ സ്മിത്ത് ഇന്ത‍്യൻ സിനിമയിലേക്ക്? അല്ലു അർജുൻ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചേക്കും

അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ രാക്കയിൽ വിൽ സ്മിത്ത് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ

Aswin AM

നടൻ അല്ലു അർജുന്‍റെ വില്ലനായി ഹോളിവുഡ് സൂപ്പർ താരം വിൽ സ്മിത്ത് എത്തിയേക്കുമെന്ന് റിപ്പോർട്ട്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ രാക്കയിലായിരിക്കും താരമെത്തുക. ചിത്രത്തിന്‍റെ ഭാഗമാകുന്നതിന് വിൽ സ്മിത്തുമായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ചർച്ച നടത്തിവരുകയാണെന്നാണ് ഇംഗ്ലിഷ് പത്രമായ മിഡ് ഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിൽ സ്മിത്തിന്‍റെ ലഭ‍്യത അനുസരിച്ച് വിദേശ ലൊക്കേഷൻ‌ തീരുമാനിക്കുമെന്നും താരത്തിന്‍റെ കോസ്റ്റ‍്യൂംസ് അണിയറ പ്രവർത്തകർ നിശ്ചയിച്ചു കഴിഞ്ഞെന്നുമാണ് പുറത്തുവരുന്ന വിവരം. വിൽ സ്മിത്ത് എത്തുകയാണെങ്കിൽ താരത്തിന്‍റെ ആദ‍്യ ഇന്ത‍്യൻ ചിത്രം കൂടിയായിരിക്കും ഇത്.

700 കോടിയിലധികം രൂപ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ മുഖ‍്യവേഷത്തിലെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ വിൽ സ്മിത്തും ചിത്രത്തിന്‍റെ ഭാഗമാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. മൃണാൾ ഠാക്കൂർ, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷത്തിലെത്തും. അല്ലു അർജുന്‍റെ 22ാം ചിത്രമാണ് രാക്ക.

നീറ്റ്: രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സവർക്കറെ ഉൾപ്പെടുത്തിയ ചോദ്യാവലി; അധ‍്യാപകന്‍റെ സസ്പെൻ‌ഷൻ സ്റ്റേ ചെയ്തു

ഡല്‍ഹി ജല്‍ ബോര്‍ഡ് അഴിമതിക്കേസ്; മുന്‍ മന്ത്രി സത്യേന്ദർ ജെയിന്‍ ഉള്‍പ്പെടെ ആറ് പേരെ കോടതിയില്‍ ഹാജരാക്കി

വ്യാജ മദ്യം കഴിച്ച് ഗുജറാത്തിൽ രണ്ട് പേര്‍ മരിച്ചു; 19 പേര്‍ ആശുപത്രിയില്‍