കാമുകിക്ക് ആനിവേഴ്സറി ആശംസ നേർന്ന് ഹൃത്വിക്; മറുപടി നൽകി മുൻഭാര്യ

 
Entertainment

കാമുകിക്ക് ആനിവേഴ്സറി ആശംസ നേർന്ന് ഹൃത്വിക്; മറുപടി നൽകി മുൻഭാര്യ

2022 മുതലാണ് സബയും ഹൃത്വിക്കും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു തുടങ്ങിയത്.

Entertainment Desk

സബ ആസാദുമായുള്ള പ്രണയത്തിന്‍റെ അഞ്ചാം വർഷം ആഘോഷിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. സബയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ താരം ഈ സന്തോഷം പങ്കു വച്ചിട്ടുണ്ട്. ഇതു നമ്മുടെ പിറന്നാളാണ്, സന്തോഷകരമായ അഞ്ചാം വർഷം എന്‍റെ പ്രണയമേ എന്നാണ് ഹൃത്വിക് കുറിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേർ ആശംസകൾ പങ്കു വച്ചിട്ടുണ്ട്. എന്നാൽ ഹൃത്വിക്കിന്‍റെ മുൻഭാര്യ സുസൈൻ ഖാന്‍റെ കമന്‍റാണ് ഏറെ ശ്രദ്ധേയമാകുന്നത്.

സോ സ്വീറ്റ് ഹാപ്പി ആനിവേഴ്സറി എന്നാണ് സുസൈൻ ഇമോജികൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 2022 മുതലാണ് സബയും ഹൃത്വിക്കും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു തുടങ്ങിയത്. പിന്നീട് ഹൃത്വിക്കിന്‍റെ കുടുംബത്തിലെ പരിപാടികളിലെല്ലാം സബ സ്ഥിരം സാന്നിധ്യമായി മാറി.

ഹൃത്വക്കിന്‍റെയും സുസൈന്‍റെയും മക്കളായ ഹൃഹാൻ, ഹൃദാൻ എന്നിവരുമായും സബ നല്ല അടുപ്പത്തിലാണ്. 2000ത്തിലാണ് ഏറെ കാലത്തെ പ്രണയത്തിനു ശേഷം ഹൃത്വികും സുസൈനും വിവാഹിതരായത്. 2013ൽ ഇരുവരും വിവാഹമോചി‌തരായി. എങ്കിലും ഇരുവരും സൗഹൃദത്തിൽ തന്നെ തുടരുകയായിരുന്നു.