ശ്രീകല ശശിധരൻ

 
Entertainment

ഭർത്താവിന്‍റെ കൂട്ടുകാരൻ തന്നെ പ്രണയിച്ചിരുന്നു; വെളിപ്പെടുത്തലുമായി നടി

സുഹൃത്തിന് പ്രണയം തോന്നിയ പെൺകുട്ടിയാണെന്ന് അറിയാവുന്നതിനാലാണ് ശ്രീകലയുടെ പ്രണയം സ്വീകരിക്കാൻ വിപിൻ മടിച്ചത്.

Entertainment Desk

പ്രണയകാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കു വച്ച് മിനിസ്ക്രീൻ താരം ശ്രീകല ശശിധരൻ. എന്‍റെ മാനസപുത്രി എന്ന സീരിയലിലെ സോഫി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല മലയാളികൾക്ക് സുപരിചിതയായി മാറിയത്. ബന്ധു കൂടിയായ വിപിനാണ് ശ്രീകലയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ആദ്യകാലത്ത് വിപിന്‍റെ കൂട്ടുകാരന് തന്നോടു പ്രണയമുണ്ടായിരുന്നുവെന്നും പക്ഷേ തനിക്ക് വിപിനോടായിരുന്നു പ്രണയമെന്നുമാണ് ശ്രീകല വെളിപ്പെടുത്തിയത്.

എനിക്കാണ് ആദ്യം ചേട്ടനോട് ഇഷ്ടം തോന്നിയത്. അക്കാലത്ത് ഓണത്തിനും വിഷുവിനും ക്രിസ്മസിനുമെല്ലാം അദ്ദേഹം എന്നെ വിളിച്ച് ആശംസകൾ പറയുമായിരുന്നു. അത് പിന്നീട് പ്രണയമായി മാറി. ഞാനതു തുറന്നു പറഞ്ഞെങ്കിലും പെട്ടെന്ന് അഭിപ്രായം പറയാൻ കഴിയില്ലെന്നായിരുന്നു വിപിന്‍റെ മറുപടി. അക്കാലത്ത് വിപിന്‍റെ സുഹൃത്തിന് തന്നോട് പ്രണയമുണ്ടായിരുന്നു. സുഹൃത്ത് അതേക്കുറിച്ച് തന്നോട് സംസാരിച്ചുവെങ്കിലും വിപിനോടാണ് ഇഷ്ടമെന്ന് താൻ തുറന്നു പറഞ്ഞിരുന്നുവെന്നും ശ്രീകല.

എന്നാൽ സുഹൃത്തിന് പ്രണയം തോന്നിയ പെൺകുട്ടിയാണെന്ന് അറിയാവുന്നതിനാലാണ് ശ്രീകലയുടെ പ്രണയം സ്വീകരിക്കാൻ വിപിൻ മടിച്ചത്. പിന്നീട് സുഹൃത്തിനോട് ഇതേക്കുറിച്ച് സംസാരിച്ച് പ്രശ്നമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ശ്രീകലയുമായി പ്രണയത്തിലായത്. ബന്ധുക്കൾ ആയിരുന്നുവെങ്കിലും പ്രണയ ബന്ധത്തിന് വീട്ടിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. അതു കൊണ്ട് ഏറെ കഴിഞ്ഞാണ് വിവാഹം കഴിച്ചതെന്നും നടി പറയുന്നു.

ഇരുവർക്കും രണ്ട് മക്കളുമുണ്ട്. വേളാങ്കണ്ണി മാതാവ്, പുനർജന്മം, സൂര്യകാന്തി, അമ്മ തുടങ്ങി നിരവധി സീരിയലുകളിലും മകന്‍റെ അച്ഛൻ, രാത്രിമഴ, കാര്യസ്തൻ, ഉറുമി, നാടോടി മന്നൻ തുടങ്ങിയ സിനിമകളിലും ശ്രീകല അഭിനയിച്ചിട്ടുണ്ട്. ഐടി പ്രൊഫഷണലാണ് വിപിൻ.

''അധികാരത്തിലെത്തിയ ശേഷം പിണറായി ആളാകെ മാറിപ്പോയി, എം.എ. ബേബി ദുർബലൻ''; രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ 626 ആ‍യി ഉയർന്നു

പഴകിയ ഭക്ഷണം കണ്ടെത്തി; കർണാടകയിലെ അഞ്ച് മെഡിക്കൽ കോളെജ് ഹോസ്റ്റൽ കാന്‍റീനുകൾക്ക് നോട്ടീസ്

'ഒരു നൂൽ കൊണ്ട് പരസ്പരം സംരക്ഷിക്കാനുള്ള ശക്തമായ വാഗ്ദാനം'; ഇന്ത‍്യക്കാർ‌ക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് ന‍്യൂയോർക്ക് മേയർ

''അവനെ എന്തിനാണ് ക‍്യാപ്റ്റനാക്കിയതെന്ന് ചിന്തിച്ചില്ല, ശ്രേയസ് മികച്ച താരം, പക്ഷേ നിരാശ തോന്നി''; മനസ് തുറന്ന് സ്കൈ