"ഞാൻ കറുത്തിട്ടാണ്, പറയുന്നവർ പറയട്ടെ"; വിമർശകർക്കുള്ള മറുപടി സിനിമയാണെന്ന് ആറ്റ്‌ലീ|Video

 
Entertainment

"ഞാൻ കറുത്തിട്ടാണ്, പറയുന്നവർ പറയട്ടെ"; വിമർശകർക്കുള്ള മറുപടി സിനിമയാണെന്ന് ആറ്റ്‌ലീ|Video

എന്നെ കാണാനത്ര പോരെന്ന് വേണമെങ്കിൽ അവർക്ക് പറയാം. അതവരുടെ അഭിപ്രായമാണ്.

Entertainment Desk

അനന്ത് അംബാനി തന്‍റെ ഉറ്റ സുഹൃത്താണെന്ന് വെളിപ്പെടുത്തി സംവിധായകൻ ആറ്റ്‌ലീ. ബത്ത എന്ന സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്ത ആറ്റ്‌ലിയും ഭാര്യയും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ആറ്റ്ലിയുടെ ഭാര്യ പ്രിയയുടെ ബ്ലൗസിനു പുറകിൽ അനന്ത് ബ്രിഗേഡ് എന്ന് എബ്രോയ്ഡറി ചെയ്തതാണ് വിമർശനങ്ങൾക്ക് കാരണമായത്.

അനന്യ പാണ്ഡേ, ഖുശി കപൂർ, ശനയ കപൂർ എന്നിവരും സമാനമായ വസ്ത്രം ധരിച്ചാണ് വിവാഹത്തിന് എത്തിയിരുന്നത്. അവരെന്തു വേണമെങ്കിലും പറയട്ടെ, എന്‍റെ നിറം കറുപ്പു തന്നെയാണെന്നാണ് ആറ്റ്ലി പ്രതികരിച്ചത്. എന്നെ കാണാനത്ര പോരെന്ന് വേണമെങ്കിൽ അവർക്ക് പറയാം. അതവരുടെ അഭിപ്രായമാണ്. നാലു സിനിമകളിലേക്ക് നായകനായി ക്ഷണിച്ചിരുന്നു. പക്ഷേ എല്ലാം നിരസിച്ചുവെന്നും ആറ്റ്ലീ കൂട്ടിച്ചേർത്തു.

അനന്ത് അംബാനി തന്‍റെ പ്രിയപ്പെട്ട സുഹൃത്താണ്. മുംബൈയിൽ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ തനിക്കൊപ്പം നിന്നത് അനന്ത് അംബാനിയാണെന്നും ആറ്റ്ലീ പറഞ്ഞു. മറ്റുള്ളവർ പറയുന്നത് പറയട്ടെ.. നമുക്ക് നമ്മുടെ ജോലിയിലൂടെയാണ് കാര്യങ്ങൾ തെളിയിക്കേണ്ടത്. ഇത്തരം വിഷയങ്ങളിൽ എന്‍റെ സിനിമകളാണ് എന്‍റെ ഉത്തരമെന്നും ആറ്റ്‌ലീ പറഞ്ഞു. വിജയ് സേതുപതി നായകനായി എത്തിയ ബത്ത ഒക്റ്റോബർ ഒന്നിനാണ് പുറത്തിറങ്ങിയത്.