അന്ന രേഷ്മ രാജൻ
ജയിലർ 2ന്‍റെ വിജയത്തിനു ശേഷം വീണ്ടും ഇവന്‍റുകളിൽ സജീവമായി നടി അന്ന രേഷ്മ രാജൻ. സാരി വ്യത്യസ്ത രീതിയിൽ ധരിച്ചു കൊണ്ടാണ് അന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുത്തത്. രാവണൻ അപഹരിക്കുന്ന സമയത്ത് സീതയുടെ വേഷം എന്ന രീതിയിലാണ് കോസ്റ്റ്യൂം തയാറാക്കിയതെന്ന് അന്ന പറയുന്നത്. ശകുന്തളയുടെയൊക്കെ വേഷത്തോട് സമാനമായ കോസ്റ്റ്യൂമുകൾ വരുന്നുണ്ടെന്നും എപ്പോഴും സാരി ഉടുത്താൻ മടുക്കില്ലേയെന്നും അന്ന പറയുന്നു.
സൂപ്പർ ഹിറ്റ് ചിത്രം ജയ്‌ലർ 2ൽ സുരാജ് വെഞ്ഞാറമൂടിന്‍റെ ഭാര്യയായാണ് അന്ന എത്തുന്നത്. സിനിമയിൽ തന്‍റെ ഒരുപാട് രംഗങ്ങൾ വെട്ടിക്കളഞ്ഞുവെന്നും അന്ന വെളിപ്പെടുത്തിയിരുന്നു.
സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി ഒരു മാസത്തോളം രജനീകാന്തിനൊപ്പം സെറ്റിലുണ്ടായിരുന്നു എന്നാണ് രേഷ്മ പറയുന്നത്. എല്ലാ ദിവസവും രാവിലെ റെഡിയായി ചെല്ലുമ്പോൾ സാറിന്‍റെ അഭിനയം കാണാൻ കഴിഞ്ഞു. ഭയങ്കര ആകാംക്ഷയായിരുന്നു. ഈ കാണുന്ന സീൻസ് ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ നമ്മളവിടെ നേരിട്ട് ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ കാര്യം. അദ്ദേഹത്തിന്‍റെ കൂടെയിരുന്ന് സംസാരിക്കാൻ സാധിച്ചു എന്നും രേഷ്മ കൂട്ടിച്ചേർത്തു. ചിലപ്പോൾ ജയിലർ 3ലും താനുണ്ടാകുമെന്നും താരം പറയുന്നു.