വിജയ്, വിജയ് സേതുപതി
ചെന്നൈ: ബിഗ്ബോസ് തമിഴ് സീസൺ പത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ വിമർശിച്ചു എന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ വിജയ് സേതുപതി. വിജയ്യെ നടനെന്ന രീതിയിൽ മാത്രമേ അറിയുകയുള്ളൂ. ഞാനദ്ദേഹത്തിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആസൂത്രണങ്ങൾ അദ്ദേഹത്തിന്റെ സ്വന്തമാണ്. സൂക്ഷ്മമായി രാഷ്ട്രീയം പിന്തുടരുന്നതല്ല തന്റെ ജോലി. തനിക്ക് വേറെ ജോലികൾ ഉണ്ട്. രാഷ്ട്രീയം ഒരിക്കലും ഒരു ആഗ്രഹമല്ല, അതൊരു സേവനമാണ്. അത് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ടെന്നും വിജയ് സേതുപതി പറയുന്നു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താൻ ആവശ്യപ്പെട്ടപ്പോൾ തനിക്ക് അതിൽ മടിയൊന്നുമില്ലെന്നും എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷം എതിർ ശബ്ദങ്ങളെ സ്വീകരിക്കാൻ മാത്രം പക്വതയാർന്നിട്ടില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ബിഗ് ബോസ് സീസണിലെ മത്സരാർഥിയോട് നേതൃത്വത്തെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ കാര്യങ്ങളാണ് വിവാദം സൃഷ്ടിച്ചത്.
വിവേകശൂന്യമായ വാഗ്ദാനങ്ങൾ നൽകുക, പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുക, പ്രശ്നങ്ങളെ അവഗണിക്കുക ഇതൊന്നുമല്ല രാഷ്ട്രീയം, മറിച്ച് അത് വഞ്ചനയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെയോ ടിവികെയുടെയോ പേര് അദ്ദേഹം പരാമർശിച്ചിരുന്നില്ല. എന്നിട്ടും ഇതു മുഖ്യമന്ത്രിക്കെതിരേയുള്ള വിമർശനമായാണ് ടിവികെ ആരോപിച്ചിരുന്നത്.