chandy oommen, oommen chandy 
Entertainment

"ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി അഭിനയിക്കണം", സിനിമാ മോഹം വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടി എന്ന പേരിൽ തന്നെ പിതാവിന്‍റെ ജീവിതയാത്ര സിനിമയാക്കണമെന്ന ആഗ്രഹമുണ്ടെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്.

MV Desk

മുൻമുഖ്യമന്ത്രിയും അച്ഛനുമായ ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹമുണ്ടെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ. നാദിർഷയുടെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ വേഷത്തിൽ മമ്മൂട്ടി എത്തണമെന്നാണ് ആഗ്രഹമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി എന്ന പേരിൽ തന്നെ പിതാവിന്‍റെ ജീവിതയാത്ര സിനിമയാക്കണമെന്ന ആഗ്രഹമുണ്ടെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായാണ് സിനിമ ചെയ്യാമെന്ന് കരുതുന്നതെന്നും, പിതാവിന്‍റെ പാരമ്പര്യം രേഖപ്പെടുത്താൻ സിനിമയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി