ഇമ്രാൻ ഹാഷ്മി

 
Entertainment

ബോക്സ് ഓഫിസിൽ നിന്നും കോടികൾ വാരിയ ഇമ്രാൻ ഹാഷ്മി ചിത്രം ഒടിടിയിൽ

ഷിവം പണ്ഡിറ്റ് എന്ന കഥാപാത്രത്തെയാണ് ആവരപൻ 2 എന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി അവതരിപ്പിച്ചിരിക്കുന്നത്

Aswin AM

ഇമ്രാൻ ഹാഷ്മിയെ നായകനാക്കി നിതിൻ കക്കർ സംവിധാനം ചെയ്ത് അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ആവരപൻ 2. ഇതേ പേരിൽ 2007ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ആവരപൻ 2.

ബോക്സ് ഓഫിസിൽ നിന്നും ആഗോള തലത്തിൽ 213.01 കോടി രൂപ വാരിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ഷിവം പണ്ഡിറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി അവതരിപ്പിച്ചിരിക്കുന്നത്. ഇമ്രാൻ ഹാഷ്മിക്കൊപ്പം ദിഷ പഠാനി, ഷബ്ന ആസ്മി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര‍്യം ചെയ്തിട്ടുണ്ട്.

പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം 139,063 ഷോകളിൽ നിന്നും 150.59 കോടി രൂപ ചിത്രത്തിന് നെറ്റ് കളക്ഷൻ ലഭിച്ചുവെന്നാണ്. അതേസമയം, ആദിത‍്യ ദത്തിന്‍റെ ആക്ഷൻ റൊമാൻസ് ഡ്രാമയായ ഗൺമാസ്റ്റർ ജി9 ആണ് ഇമ്രാൻ ഹാഷ്മിയുടെതായി ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവംബർ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.