നീന ഗുപ്ത

 
Entertainment

"ആണുങ്ങൾക്ക് ഇപ്പോഴും കന്യകയെ തന്നെ ഭാര്യയായി വേണം"; ഇന്ത്യ മാറിയിട്ടില്ലെന്ന് നീന

സ്ത്രീകൾ ഇപ്പോഴും സാരിത്തലപ്പ് തലയിൽ ഇട്ടു കൊണ്ട് അവരുടെ ഭർതൃപിതാവിന്‍റെ കാൽ തൊട്ടു വന്ദിക്കണം.

Entertainment Desk

ന്യൂഡൽഹി: ഇന്ത്യ ഇനിയും മാറിയിട്ടില്ലെന്ന് നടി നീന ഗുപ്ത.ശുഭാങ്കർ മിശ്രയുമായുള്ള സംഭാഷണത്തിനിടെയാണ് താരം അഭിപ്രായം പങ്കു വച്ചത്. കന്യാകാത്വം ഇപ്പോഴൊരു ഘടകമാണോ എന്ന മിശ്രയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

എന്തു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. നിങ്ങൾ ഇന്ത്യയെക്കുറിച്ചല്ലേ സംസാരിക്കുന്നത് നമ്മുടെ നാട്ടുകാർ തുറന്നു സംസാരിക്കുന്നവരാണെന്ന് ആരാണ് പറഞ്ഞത്. നമ്മുടെ രാജ്യത്ത് ഇപ്പോഴും ഒരുപാട് കാര്യങ്ങൾക്ക് മാറ്റമുണ്ടായിട്ടില്ല. പുരുഷന്മാർക്ക് ഇപ്പോഴും ഭാര്യയായി കന്യകയെ തന്നെ വേണം, സ്ത്രീകൾ ഇപ്പോഴും സാരിത്തലപ്പ് തലയിൽ ഇട്ടു കൊണ്ട് അവരുടെ ഭർതൃപിതാവിന്‍റെ കാൽ തൊട്ടു വന്ദിക്കണം. ഞാനും നിങ്ങളും ന്യൂനപക്ഷമാണ്, നമ്മളല്ല യഥാർഥ ഇന്ത്യ എന്നും താരം പറയുന്നു.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉറച്ച ബോധ്യമുള്ള താരം അവിവാഹിതയായ അമ്മയായി വിവാദം സൃഷ്ടിച്ചിരുന്നു. 1980ൽ നീന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ വിവിയൻ റിച്ചാർഡുമായി പ്രണയത്തിലായിരുന്നു. ആ സമയത്ത് റിച്ചാർഡ് വിവാഹിതനായിരുന്നു. വിവാഹം കഴിക്കാതെ തന്നെ ഇരുവർക്കും മകൾ പിറന്നു. നീന ഒറ്റയ്ക്കാണ് മസാബ ഗുപ്ത എന്ന മകളെ വളർത്തുന്നത്. വിവാഹം വേണ്ടെന്ന തീരുമാനം തന്‍റെ കാര്യത്തിൽ ശരിയായിരുന്നുവെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയായിരിക്കണം എന്നില്ലയെന്നും താരം പറയുന്നു. 2008ലാണ് നീന വിവേക് മെഹ്റയെ വിവാഹം കഴിച്ചത്.

'ഒരു ഉദ‍്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുത്'; ഗവർണർക്കെതിരേ മുഖ‍്യമന്ത്രി

ആശ വർക്കർമാർക്ക് 1400 രൂപ ബോണസ്; ക്ഷേമ പെൻഷനും ഓണക്കിറ്റും എത്തും

ബിജെപി നേതാക്കളിൽ നിന്നും ഭീഷണി; കോൽക്കത്തയിൽ നടക്കാനിരുന്ന സിജെപിയുടെ പരിപാടി റദ്ദാക്കി

ശ്രീലങ്കക്കെതിരേ ജയം മണത്ത് ഇന്ത്യ

എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ: സമരം നിർത്തിവച്ചു