ധീരം

 
Entertainment

ഹൈ വോൾട്ടേജ് പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത്; 'ധീരം' ടീസർ

ചിത്രം നവംബറിൽ തീയേറ്റർ റിലീസിന് എത്തും.

ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ധീരം' ടീസർ റിലീസായി. മുൻപും പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഹൈ വോൾട്ടേജ് മുഴുനീള വേഷത്തിൽ ഇന്ദ്രജിത്ത് എത്തുകയാണ്. ഒരു കംപ്ലീറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ മിക്സാണ് ചിത്രം എന്നുള്ള സൂചനകൾ ടീസറിൽ നിന്നു ലഭിക്കുന്നു.

റെമോ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ എം.എസ്. റെമോഷ്, മലബാർ ടാക്കീസിന്‍റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷാണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രം നവംബറിൽ തീയേറ്റർ റിലീസിന് എത്തും.

ചിത്രത്തിൽ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രൺജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി. സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഡിഒപി എസ്.യു. സൗഗന്ദാണ്.

ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചകളളകോക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു; വെട്ടിലായി കോൺഗ്രസ്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും

തമിഴ്നാട് സർക്കാരിന്‍റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ തിളങ്ങി തൃഷ; മുൻനിരയിൽ വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം സ്ഥാനം | Video

സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ പരിപാടികൾ; ദേശീയ ഗാനത്തിന്‍റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തി വി.ഡി. സതീശൻ

എൺപതാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി