ഇന്ദുലേഖയും ഭർത്താവ് ശങ്കർ കൃഷ്ണയും

 
Entertainment

"ഭർത്താവ് മരിക്കുമ്പോൾ പേഴ്സ് കാലി, ചടങ്ങ് കഴിഞ്ഞ് അടുത്ത ദിവസം ജോലിക്ക് പോയി": ഇന്ദുലേഖ

"അദ്ദേഹം മരിക്കുമ്പോള്‍ എനിക്ക് 32 വയസായിരുന്നു. മോള്‍ക്ക് 7 വയസും"

Manju Soman

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഇന്ദുലേഖ. സംവിധായകൻ ശങ്കർ കൃഷ്ണയായിരുന്നു നടിയുടെ ഭർത്താവ്. എന്നാൽ അദ്ദേഹം അകാലത്തിൽ വിടപറയുകയായിരുന്നു. അന്തരിച്ച ഭർത്താവിന്‍റെ ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള ഇന്ദുലേഖയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. 12 വർഷം മുൻപായിരുന്നു ഭർത്താവിന്‍റെ മരണം. ആ സമയത്ത് തന്‍റെ പേഴ്സ് കാലിയായിരുന്നു എന്നാണ് ഇന്ദുലേഖ പറയുന്നത്.

ഭർത്താവിന്‍റെ മരണത്തിൽ വിഷമിച്ചിരിക്കാൻ സമയം കിട്ടിയില്ലെന്നും ചടങ്ങുകൾ കഴിഞ്ഞ് അടുത്ത ദിവസം മുതൽ താൻ ജോലിക്ക് പോയി എന്നുമാണ് നടി പറയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദുലേഖ മനസു തുറന്നത്.

"അദ്ദേഹം മരിക്കുമ്പോള്‍ എനിക്ക് 32 വയസായിരുന്നു. മോള്‍ക്ക് 7 വയസും. അവള്‍ ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ്. ഞാനും മോളും സംസാരിക്കുമ്പോള്‍ പുള്ളിയുടെ കാര്യങ്ങളും പറയാറുണ്ട്. ഫിസിക്കലി ഞങ്ങളുടെ കൂടെയില്ല എന്നേയുള്ളൂ. എപ്പോഴും ഒപ്പമുണ്ട്. ഭര്‍ത്താവ് മരിച്ച സമയത്ത് എന്റെ പേഴ്‌സ് കാലിയായിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ജോലിക്ക് പോയി. വിഷമിച്ചിരിക്കാനൊരു സമയം കിട്ടിയിരുന്നില്ല. എങ്ങനെ വരുന്നു, അതുപോലെ എടുക്കുക എന്നായിരുന്നു എന്റെ രീതി."- ഇന്ദുലേഖ പറഞ്ഞു.

ശങ്കർ കൃഷ്ണയുമായുള്ള പ്രണയത്തേക്കുറിച്ചും ഇന്ദുലേഖ വാചാലയായി. നന്നായി തിരക്ക് പിടിച്ചുപോയിരുന്ന സമയത്താണ് ഇഷ്ടം പറഞ്ഞത് എന്നാൽ മാതാപിതാക്കൾ തീരുമാനിക്കേണ്ട കാര്യമാണ് എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ വിട്ടുകളയാൻ പുള്ളി തയാറായിരുന്നില്ല. കല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അത് സ്ട്രൈക്ക് ചെയ്തു. കൂടുതൽ അടുത്തപ്പോൾ ആള് കൊള്ളാമെന്ന് തോന്നി. അങ്ങനെയാണ് ഒന്നിച്ചത് എന്നാണ് ഇന്ദുലേഖ പറയുന്നത്.

രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്

യുക്രെയ്നിൽ റഷ്യയുടെ വൻ മിസൈൽ ആക്രമണം: 27 പേർ കൊല്ലപ്പെട്ടു|വീഡിയോ

നടൻ രവി മോഹന്‍റെ വീട്ടിലെ വജ്രമോഷണം; ഡ്രൈവർ അറസ്റ്റിൽ

ഇൻസ്റ്റ പരസ്യങ്ങളിൽ ബാലപീഡനം; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ സമൻസ്