ഇൻഫ്ലുവൻസർ അരുൺ ജയചന്ദ്രൻ വിവാഹിതനായി
ജനപ്രിയ ഇൻഫ്ലുവൻസർ അരുൺ ജയചന്ദ്രൻ വിവാഹിതനായി. ശിൽപ ഉദയകുമാറാണ് വധു. വിവാഹ ചിത്രങ്ങൾ അരുൺ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്. യുകെയിൽ നഴ്സാണ് ശിൽപ. അരുണും അച്ഛനും അമ്മയും അനുജത്തിയുമെല്ലാം റീൽസുകളിലൂടെയും വിഡിയോകളിലൂടെയും മലയാളികൾക്ക് സുപരിചിതരാണ്. ചെറിയ വീട്ടിലായിരുന്ന കാലം മുതൽ ഇവർ കുടുംബം വിഡിയോകൾ ചെയ്യാറുണ്ടായിരുന്നു.
യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും വിഡിയോകൾ ഹിറ്റായതോടെയാണ് അരുണും കുടുംബവും പുതിയ വീടു വച്ച് മാറിയത്. വിവാഹം തീരുമാനിച്ചതിനു ശേഷം അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അരുൺ വിഡിയോയിലൂടെ പങ്കു വച്ചിരുന്നു.
കല്യാണത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ വന്നതുമായി ബന്ധപ്പെട്ട വിഡിയോയിൽ പെൺവീട്ടുകാർ ബിരിയാണി തിന്നതിന്‍റെ കണക്കു പറഞ്ഞുവെന്ന് ആരോപിച്ച് അരുണിനെതിരേ വിമർശനവും ഉയർന്നിരുന്നു. ഗ്ലാമി ഗംഗ, അദ്വൈത് തുടങ്ങിയ യൂട്യൂബർമാരും വിവാഹത്തിൽ പങ്കെടുത്തു.