നിധി തീവാരി

 
Entertainment

ഇൻഫ്ലുവൻസർ നിധി ജീവനൊടുക്കി; കോൾ റെക്കോഡ് പരിശോധിക്കുമെന്ന് പൊലീസ്

മോഡലിങ്, അഭിനയ രംഗത്ത് നിധി സജീവമായിരുന്നു.

Entertainment Desk

ഭോപ്പാൽ: മധ്യപ്രദേശ് ഇൻഫ്ലുവൻസർ നിധി തീവാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മോഡലിങ്, അഭിനയ രംഗത്ത് നിധി സജീവമായിരുന്നു. ശനിയാഴ്ച ഭൂസ മോഡിലുള്ള വീട്ടിലാണ് നിധിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷം ഫോളോവേഴ്സ് ഉള്ള നിധി വിന്ധ്യ മേഖലയിൽ നിന്നുള്ള ശ്രദ്ധേയയായ സോഷ്യൽമീഡിയ താരമായിരുന്നു.

മില്യൺ കണക്കിന് വ്യൂസാണ് നിധിയുടെ വിഡിയോകൾക്കും പോസ്റ്റുകൾക്കും ലഭിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ടോടെ നിധി ആരോടോ ഫോണിൽ സംസാരിച്ചുവെന്നും അതിനു ശേഷമാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറയുന്നു. താരത്തിന്‍റെ കോൾ റെക്കോഡുകളും ഡിജിറ്റൽ ആക്റ്റിവിറ്റികളും പരിശോധിക്കുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

അമ്മ സംഘടനയിലെ പ്രശ്നം തീർക്കാൻ വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടിവരുമല്ലോ? ലക്ഷ്മിപ്രിയയുടെ ഹർജിയിൽ ഹൈക്കോടതി

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനെജർക്ക് ഒരു വർഷം കഠിനതടവ്