അൽത്താഫിന്‍റെ 'ഇന്നസെന്‍റ് ' നവംബർ 7നെത്തും

 
Entertainment

അൽത്താഫിന്‍റെ 'ഇന്നസെന്‍റ് ' നവംബർ 7നെത്തും

സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലൂടെയാണ് കഥാ സഞ്ചാരം .

Entertainment Desk

അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസന്‍റ് എന്ന ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവംബർ ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തും നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രം എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് എ.ഡി. നിർമ്മിക്കുന്നു. ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനാണ് സതീഷ് തൻവി.

സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലൂടെയാണ് കഥാ സഞ്ചാരം . അദ്ദേഹത്തിന്‍റെ കരുനാഗപ്പള്ളിയിൽ നിന്നുംതിരുവനന്തപുര ത്തേക്കുള്ള ഒരു ബസ് യാത്രയും അതിനിടയിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ഒരു റോഡ് മൂവി എന്ന പേരും ഈ ചിത്രത്തിന് ഏറെ അന്വർത്ഥമാണ്.

വാഴ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിറും, അനാർക്കലി മരയ്ക്കാറുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീസ് നെടുമങ്ങാട്,,റിയാസ് നർമ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു.

വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. സംഗീതം - ജയ് സ്റ്റെല്ലർ, ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ, എഡിറ്റിംഗ്- റിയാസ്.

"ജയിച്ച് കഴിഞ്ഞാൽ എങ്ങോട്ടും പോവരുത്"; എംഎൽഎമാരെ താമസിപ്പിക്കാൻ ടിവികെ റിസോർട്ട് ബുക്ക് ചെയ്തു

സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി, അർജുൻ ആയങ്കി കരുതൽ തടങ്കലിൽ

മദ്യത്തിലൊഴിക്കാൻ വെള്ളം കൊണ്ടുവന്ന് കൊടുത്തില്ല; ഒൻപതു വയസുകാരനെ ബന്ധു വെടിവച്ചുകൊന്നു

കർണാടക കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി

"തിങ്കളാഴ്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും"; കേരളത്തിൽ 1977 ആവർത്തിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ