കരീന കപൂർ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം

 
Entertainment

കരീന വീണ്ടും ഗർഭിണിയായോ? വിശദീകരണവുമായി നാത്തൂൻ സബ പടൗഡി

ചിത്രത്തിലേത് മോശം ക്യാമറ ആംഗിൾ മാത്രമാണെന്നും അതിന്‍റെ പേരിൽ വലിയ നിഗമനങ്ങളിലേക്ക് പോകരുതെന്നും സബ പറഞ്ഞു

Sarath Nath MS

ബോളിവുഡ് നടി കരീന കപൂർ ഗർഭിണിയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി ഭർത്താവ് സെയ്ഫ് അലി ഖാന്‍റെ സഹോദരി സബ പടൗഡി. അടുത്തിടെ പുറത്തുവന്ന കരീനയുടെ ഒരു വീഡിയോയിൽ വയർ അൽപം ഉയർന്നതായി തോന്നിയതോടെയാണ് താരം മൂന്നാമതും അമ്മയാകാൻ പോകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്.

കരീനയുടെ ജിം സന്ദർശനത്തിന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് സബയുടെ വിശദീകരണം. ചിത്രത്തിലേത് മോശം ക്യാമറ ആംഗിൾ മാത്രമാണെന്നും അതിന്‍റെ പേരിൽ വലിയ നിഗമനങ്ങളിലേക്ക് പോകരുതെന്നും സബ പറഞ്ഞു. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കരീന സ്ലിം ആയാണ് കാണപ്പെട്ടതെന്നും ജിമ്മിൽനിന്ന് പുറത്തിറങ്ങിയപ്പോഴും അതുതന്നെയാണെന്നും സബ കുറിച്ചു.

“മോശം ആംഗിൾ... അല്ലെങ്കിൽ മോശം ഹെയർ ഡേ! ഇതിന്‍റെ പേരിൽ എങ്ങനെ എല്ലാവർക്കും മറ്റൊരു നിഗമനത്തിലെത്താനാകും?”- എന്നായിരുന്നു സബയുടെ പ്രതികരണം. കരീന ഗർഭിണിയല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും കരീനയുടെ സംഘവും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കരീനയ്ക്ക് പകരം തന്‍റെ സഹോദരി സോഹ അലി ഖാനെ രണ്ടാമതൊരു കുഞ്ഞിനായി താൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സബ തമാശയായി പറഞ്ഞു. “എന്‍റെ സഹോദരിക്ക് രണ്ടാമതൊരു കുഞ്ഞുണ്ടാകണമെന്ന് ഞാൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് സത്യമായിരുന്നെങ്കിൽ നന്നായിരുന്നു! ഇങ്ങനെ പറഞ്ഞതിന് അവൾ എന്നെ കൊല്ലും. എല്ലാവരും സ്വന്തം ജീവിതം ജീവിക്കട്ടെ. ചില കാര്യങ്ങൾ സ്വകാര്യമായി തന്നെ തുടരട്ടെ. ഊഹാപോഹങ്ങൾ വേണ്ട,”- എന്നും സബ കുറിച്ചു.

സെയ്ഫ് അലി ഖാനും കരീന കപൂറിനും തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണുള്ളത്. സോഹ അലി ഖാനും കുനാൽ ഖേമുവിനും ഇനായ എന്ന മകളുണ്ട്. അടുത്തിടെ സെയ്ഫിന്‍റെ 56-ാം ജന്മദിനം ആഘോഷിക്കുന്നതിനായി കുടുംബം അവധിക്കാല യാത്ര നടത്തിയിരുന്നു. യാത്രയ്ക്കിടയിലെ ചിത്രങ്ങളും കരീന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

കരീനയുടെ അടുത്ത ചിത്രം മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’യാണ്. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി സതീശൻ മൗനം പാലിക്കുന്നു; യുഡിഎഫിനും പങ്ക്: കെ. സുരേന്ദ്രൻ

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

പുൽവാമ ഭീകരാക്രമണക്കേസ്: പ്രതി ഇൻഷ ജാന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക എൻഐഎ കോടതി