ശോഭന, മുരളി തുമ്മാരുകുടി

 
Entertainment

"ശോഭന വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്ന് തോന്നുന്നു"; വിമർശനവുമായി മുരളി തുമ്മാരുകുടി

ചിത്രത്തിൽ യഷ് അവതരിപ്പിക്കുന്ന രാവണന്‍റെ അമ്മ കൈകസിയായാണ് ശോഭന എത്തുന്നത്.

Entertainment Desk

ബിഗ് ബജറ്റ് ചിത്രം രാമായണയിലെ ശോഭനയുടെ അഭിനയത്തെ വിമർശിച്ച് മുരളി തുമ്മാരുകുടി. ചിത്രത്തിൽ യഷ് അവതരിപ്പിക്കുന്ന രാവണന്‍റെ അമ്മ കൈകസിയായാണ് ശോഭന എത്തുന്നത്. സാങ്കേതിക വിദ്യക്ക് അപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന നല്ല അഭിനേത്രിയായ ശോഭനയ്ക്ക് എല്ലായ്പ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്ന് തോന്നുന്നു എന്നാണ് മുരളി തുമ്മാരുകുടി കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

വാളെടുക്കുന്ന സീത

രാമായണത്തിന്റെ പുതിയ സിനിമ കണ്ടു.

സാങ്കേതിക വിദ്യയുടെ അയിരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്, വലിയ സ്‌ക്രീനിൽ തന്നെ കാണണം. കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല.

എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും.

വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷെ രാമായണത്തിന് ധാരാളം വേർഷൻസ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അത്ഭുത രാമായണത്തിൽ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്.

സാങ്കേതിക വിദ്യക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു.

മുരളി തുമ്മാരുകുടി