ചിത്രത്തിൽ നിന്നും

 
Entertainment

തിയെറ്റർ പൂരപ്പറമ്പാക്കി രജനീ ആരാധകർ; ജയിലർ 2 ബോക്സ് ഓഫിസിൽ നിന്നും നേടിയത് കോടികൾ

തിയെറ്ററിലെത്തിയ ആദ‍്യ ദിവസം തന്നെ ചിത്രം 15,887 ഷോകളിൽ നിന്നും 59.70 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ

Entertainment Desk

നെൽസൺ ദിലീപ് കുമാറിന്‍റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് പ്രധാന വേഷത്തിലെത്തി അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ജയിലർ 2. ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിയെറ്ററിലെത്തിയ ആദ‍്യ ദിവസം തന്നെ ചിത്രം 15,887 ഷോകളിൽ നിന്നും 59.70 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച മാത്രം 37.10 കോടി രൂപ ചിത്രം നേടി. റിലീസ് ചെയ്ത് മൂന്നാം ദിവസം 30.67 കോടി രൂപ വാരിയെന്നാണ് പ്രമുഖ ട്രാക്കർമാരായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് മൊത്തം കളക്ഷൻ 127.47 കോടി രൂപയിലെത്തി.

തലൈവരുടെ കൂലിയെന്ന ചിത്രം രണ്ട് ദിവസംകൊണ്ട് ഇന്ത‍്യയിൽ നിന്നും 100 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇത് മറികടക്കാൻ ജയിലർ 2വിന് സാധിച്ചില്ല. രജനീകാന്തിനു പുറമെ വിദ‍്യ ബാലൻ, എസ്.ജെ. സൂര‍്യ, രമ‍്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവരെ കൂടാതെ മോഹൻലാൽ, ശിവ രാജ്‌കുമാർ, ഹൃത്വിക് റോഷൻ എന്നിവരുടെ കാമിയോ റോളും ചിത്രത്തിലുണ്ട്.