ജനനായകൻ പോസ്റ്റർ, എച്ച്. വിനോദ്

 
Entertainment

"സത്യം പറയാനുള്ള ധൈര്യം എനിക്കില്ല": ജനനായകൻ റിലീസ് വൈകുന്നതിൽ സംവിധായകൻ

സെൻസർ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് ചിത്രത്തിന് റിലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്

Manju Soman

തമിഴ്നാട് മുഖ്യമന്ത്രി വിജയ് അഭിനയിച്ച അവസാന ചിത്രമാണ് ജനനായകൻ. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. വിജ‍യ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ചിത്രം വൈകാതെ തിയറ്ററിൽ എത്തും എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റിലീസ് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. ഇപ്പോൾ ശ്രദ്ധനേടുന്നത് ജനനായകൻ റിലീസിനെക്കുറിച്ച് സംവിധായകൻ എച്ച്. വിനോദ് പങ്കുവച്ച കാര്യങ്ങളാണ്.

സിനിമയുടെ റിലീസ് വൈകുന്നതിനു പിന്നിലെ കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ധൈര്യം തനിക്കില്ല എന്നാണ് വിനോദ് പറഞ്ഞത്. ഒരു ചാനലിലെ പരിപാടിക്കിടെയാണ് സംവിധായകന്‍റെ തുറന്നു പറച്ചിൽ. 'തമിഴ്നാട് നിങ്ങളോട് നേരത്തെ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഞാനും ഇപ്പോൾ ചോദിക്കുന്നു. എന്നാണ് ജനനായകൻ പ്രേക്ഷകരിലേക്ക് എത്തുക?'- എന്നാണ് അവതാരകൻ ചോദിച്ചത്.

"അതിൽ തീരുമാനമെടുക്കേണ്ടത് ഞാനല്ല. സത്യം പറയാനുള്ള ധൈര്യം എനിക്കില്ല. ഞാൻ ധൈര്യം കാണിച്ചാലും അത് പങ്കുവെക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാവില്ല."- എന്നാണ് വിനോദ് പറഞ്ഞത്. സെൻസർ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് ചിത്രത്തിന് റിലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അഞ്ച് മാസത്തിൽ ഏറെയായി ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയിലായിട്ട്. അതിനിടെ ചിത്രം ജൂൺ 19ന് റിലീസ് ചെയ്യും എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. മാത്രമല്ല ജൂൺ 22ന് വിജയ്‌യുടെ 52ാം പിറന്നാളുമായി ബന്ധപ്പെട്ട് ചിത്രം തിയറ്ററിലെത്തുമെന്നും പ്രതീക്ഷയുണ്ട്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു