ജേസൺ സഞ്ജയ് | വിജയ്

 
Entertainment

അച്ഛനോടുള്ള വിയോജിപ്പ് കടുപ്പിച്ചും അമ്മയെ ചേർത്തു നിർത്തിയും ജേസൺ; പേരു മാറ്റി താരപുത്രൻ

തന്‍റെ പേരില്‍ നിന്ന് വിജയ്‌യുടെ സര്‍നെയിമും ഇനീഷ്യലും ജെയ്‌സണ്‍ സഞ്ജയ് ഔദ്യോഗികമായി ഒഴിവാക്കി

Namitha Mohanan

നടൻ വിജയ്‌ - സംഗീത വിവാഹമോചനം തമിഴ് സിനിമാ ലോകവും കടന്ന് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ വരെ ബാധിക്കുന്ന അവസ്ഥയിലാണ് വിവാദം പുരോഗമിക്കുന്നത്.

വിവാഹമോചന വാർത്തകൾ കത്തി നിൽക്കെ മകൻ ജേസൺ സഞ്ജയ് വിജയ്‌യെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ജേസൺ തന്‍റെ പേരിൽ നിന്ന് വിജയ് എന്ന സർനെയിം ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ.

തന്‍റെ പേരില്‍ നിന്നു വിജയ്‌യുടെ സര്‍നെയിമും ഇനീഷ്യലും ജേസൺ സഞ്ജയ് ഔദ്യോഗികമായി ഒഴിവാക്കായിരിക്കുകയാണ്. നേരത്തെ തന്നെ ജേസൺ സഞ്ജയ് എന്ന് മാത്രമേ താരപുത്രന്‍ ഉപയോഗിച്ചിരുന്നുള്ളൂ. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ജേസൺ സഞ്ജയ് എസ് എന്നാണ് ഉപയോഗിക്കുന്നത്.

എസ് എന്നത് അമ്മ സംഗീതയുടെ ഇനീഷ്യല്‍ ആണെന്നാണ് വിവരം. ഏതു പക്ഷത്താണ് താനെന്ന് വിളിച്ചോതുന്നതാണ് ഇത്തരമൊരു നീക്കമെത്താണ് തമിഴ് മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം