വിജയ്യുടെ മകൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം; 'സിഗ്മ' ബോക്സ് ഓഫിസിൽ നിന്നും എത്ര നേടി?
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സിഗ്മ. ഇപ്പോഴിതാ ഒക്റ്റോബർ രണ്ടിന് തിയെറ്ററിലെത്തിയ ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തിൽ 10.12 കോടി രൂപയാണ് ചിത്രം ഇതിനോടകം ബോക്സ് ഓഫിസിൽ നിന്നും നേടിയത്.
8.91 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ. 13 ദിവസംകൊണ്ട് ചിത്രത്തിന്റെ തമിഴ് പതിപ്പിന് 5.15 കോടിയും തെലുങ്ക് പതിപ്പിന് 3.76 കോടിയും നേടി. സൺദീപ് കിഷനാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഫാരിയ അബ്ദുള്ള, ആർജെ സാം, രാജു സുന്ദരം, സമ്പത്ത് രാജ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.