ടൈറ്റൻസ് എന്ന സിനിമയിൽ ജയസൂര്യ.

 
Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയ ലുക്ക് പുറത്തുവിട്ട് 'ടൈറ്റൻസ്' ടീം

ജയസൂര്യയും വിനായകനും ചേർന്ന കോംബോ ഈ ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റാണ്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും അണിനിരക്കുന്നു.

Entertainment Desk

നീട്ടി വളർത്തിയ മുടിയും താടിയും; കൈയിൽ ഒരു പിസ്റ്റളും. എന്തെല്ലാം ദുരൂഹതകളും കൗതുകങ്ങളുമാണ് ഈ ലുക്കിനു പിനിൽ? പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റൻസ് എന്ന ചിത്രത്തിലേതാണ് ജയസൂര്യയുടെ ഈ ലുക്ക്.

ജയസൂര്യക്കുള്ള ജന്മദിന സമ്മാനമായാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഈ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഫാന്‍റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. നേരമ്പോക്കിന്‍റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ്. എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ജയസൂര്യയും വിനായകനും ചേർന്ന കോംബോ ഈ ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റാണ്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

വലിയ മുതൽമുടക്കിൽ വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. തിരക്കഥ- ജയിംസ് സെബാസ്റ്റ്യൻ. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - വിഷ്ണുശർമ. എഡിറ്റിങ് - ഷമീർ മുഹമ്മദ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. ഒക്റ്റോബർ ഒന്നിന് പ്രദർശനത്തിനെത്തും.

കിർഗിസ്ഥാനിൽ ഇറാൻ‌ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണം; ഇല്ലെങ്കിൽ മന്ത്രിമാർ രാജിവയ്ക്കും: ടിവികെയ്ക്ക് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്

സെപ്റ്റംബർ അഞ്ചിലെ സിജെപി മാർച്ച് തടയാനാകില്ലെന്ന് സുപ്രീം കോടതി; ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാർ

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്