ജീവയും  അപർണയും

 

file image

Entertainment

"ഞങ്ങൾ പത്ത് വർഷം ഒന്നിച്ച് ജീവിച്ചതല്ലേ, പിരിയുന്നത് വളരെ പ്രയാസമായിരുന്നു"; വേർപിരിയലിനെക്കുറിച്ച് മനസുതുറന്ന് ജീവ

അടുത്തിടെയാണ് ജീവയും അപർണയും 10 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്

Entertainment Desk

അടുത്തിടെയാണ് പത്ത് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് അവതാരകൻ ജീവ ജോസഫും സോഷ്യൽ മീഡിയ താരവും ഇൻഫ്ളുവൻസറുമായ അപർണ തോമസും വേർപിരിഞ്ഞത്. ഇപ്പോഴിതാ വേർപിരിയലിന് ശേഷം ആദ്യമായി ജീവ പ്രതികരിച്ചിരിക്കുകയാണ്. വ്യവസായി ഫൈസൽ മലബാറുമായുള്ള സൗഹൃദ സംഭാഷണത്തിലാണ് ജീവ ഇതേക്കുറിച്ച് മനസ് തുറന്നത്.

''നിങ്ങൾ പത്ത് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ... അതുകൊണ്ട് പെട്ടന്ന് പിരിയുമ്പോൾ നിങ്ങൾക്ക് പ്രയാസമുണ്ടായില്ലേ?'' എന്നാണ് ഫൈസൽ മലബാർ ചോദിച്ചത്.

''തീർച്ചയായും ഉണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും നല്ല ഫ്രണ്ട്സായി ഇരിക്കുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതല്ലേ. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചുവെന്നത് മാത്രമല്ല... ഞങ്ങൾ അങ്ങനെയായിരുന്നല്ലോ'', എന്ന് ജീവ ഇതിന് മറുപടി നൽകി.

''ഈ ഫ്രണ്ട്ഷിപ്പ് നിലനിർത്താൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?'', എന്ന് ഫൈസൽ ചോദ്യത്തിന് ''തീർച്ചയായും തോന്നുന്നുണ്ട്'' എന്നായിരുന്നു ജീവയുടെ മറുപടി.

''ഞാൻ ബോളിവുഡിൽ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവർ ഭാര്യാ-ഭർതൃ ബന്ധം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് പലരും പറയുന്നത്.

ഞങ്ങളും അങ്ങനെ തന്നെയാണ്. ഇതിനോടകം ഞങ്ങൾ രണ്ടുപേരും സംസാരിച്ചിട്ടുള്ള കാര്യമാണ് അത്. ഇങ്ങനെയൊക്കെ സംഭവിച്ചു. പത്ത് വർഷം ഒരുമിച്ച് ജീവിച്ചു. അടിച്ച് പൊളിച്ച് ജീവിച്ചു. അത് കഴിഞ്ഞ് എന്തൊക്കയോ കാരണങ്ങൾ കൊണ്ട് രണ്ടുപേർക്കും രണ്ട് വഴിക്ക് പോകേണ്ടി വന്നു. പക്ഷെ ഞങ്ങൾ രണ്ടുപേരും ഇപ്പോഴും നല്ല ഫ്രണ്ട്സാണ്'', എന്നാണ് ജീവ മറുപടി നൽകിയത്.