ചിത്രത്തിൽ നിന്നും

 
Entertainment

‘പെദ്ദി’യിലെ തെറ്റിദ്ധരിപ്പിക്കുന്ന ഷോട്ടുകൾ നീക്കം ചെയ്തു; വ‍്യക്തമാക്കി സംവിധായകൻ

ജാൻവി കപൂറിന്‍റെ കഥാപാത്രം അങ്ങേയറ്റം സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്നും തെറ്റായ രീതിയിലാണ് ജാൻവിയുടെ കഥാപാത്രം ചിത്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു വിമർശനം

Aswin AM

തെലുങ്ക് നടൻ രാം ചരണിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് പെദ്ദി. ചിത്രത്തിൽ ജാൻവി കപൂർ അഭിനയിച്ച കഥാപാത്രത്തിനെതിരേ വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു.

ജാൻവി കപൂറിന്‍റെ കഥാപാത്രം അങ്ങേയറ്റം സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്നും തെറ്റായ രീതിയിലാണ് ജാൻവിയുടെ കഥാപാത്രം ചിത്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു വിമർശനം. ഇപ്പോഴിതാ ആരോപണങ്ങൾ സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകൻ ബുച്ചി ബാബു സന. വിവാദപരമായ ചില രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

'ചിത്രത്തിലെ ചില ഷോട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതായി തോന്നി. അതിനാൽ അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു'. അദ്ദേഹം പറഞ്ഞു. നേരത്തെ ഇതേ വിഷയത്തിൽ ക്ഷമാപണവുമായി ബുച്ചി ബാബു രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചില ഷോട്ടുകൾ ഒഴിവാക്കിയെന്ന് വ‍്യക്തമാക്കിയിരിക്കുന്നത്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ