മോഹൻലാൽ, ജിത്തു മാധവൻ

 
Entertainment

"മോഹൻലാലിനു വേണ്ടി എഴുതിയ കഥയാണ്, മറ്റാരെയും വച്ച് ചെയ്യില്ല": മോഹൻലാൽ- ജിത്തു മാധവൻ സിനിമയ്ക്ക് സംഭവിച്ചത്

പുതിയ സിനിമയായ സീനിന്‍റെ പ്രമോഷൻ ചടങ്ങിനിടെയാണ് മോഹൻലാൽ ചിത്രത്തേക്കുറിച്ച് ജിത്തു മാധവൻ തുറന്നു പറഞ്ഞത്

Manju Soman

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാലും ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രത്തിനായി. എന്നാൽ ആ സിനിമ പാതി വഴിയിൽ നിന്നുപോയി. ഇപ്പോൾ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ. പുതിയ സിനിമയായ സീനിന്‍റെ പ്രമോഷൻ ചടങ്ങിനിടെയാണ് മോഹൻലാൽ ചിത്രത്തേക്കുറിച്ച് ജിത്തു മാധവൻ തുറന്നു പറഞ്ഞത്.

സാധാരണ മലയാള സിനിമയെക്കാൾ കൂടുതൽ ഷൂട്ടിങ് ദിവസങ്ങൾ ആവശ്യമായ ചിത്രമായിരുന്നു ഇതെന്നും സിനിമ ഉപേക്ഷിക്കാനുള്ള കാരണവും ഇതു തന്നെയാണ് എന്നുമാണ് ജിത്തു മാധവൻ പറയുന്നത്. മോഹൻലാലിനെ മനസിൽ കണ്ട് എഴുതിയ ചിത്രമായതിനാൽ മറ്റൊരാളെ വച്ച് ആ സിനിമ ചെയ്യുക എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാൽ പ്രൊജക്‌ട് ഉപേക്ഷിച്ച അവസ്ഥയിലാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനായി ഒരുപാട് ദിവസങ്ങൾ ആവശ്യമായിരുന്നു. ഒരു സാധാരണ സിനിമയ്ക്ക് വേണ്ടിവരുന്ന ദിവസങ്ങളിലേക്ക് കുറയ്ക്കാൻ നോക്കിയെങ്കിലും അത് ശരിയായില്ല. കാരണം ഈ സിനിമയ്ക്ക് അത്രയും ദിവസങ്ങൾ തന്നെ വേണമായിരുന്നു. മാത്രമല്ല ഒരുപാട് ആക്ഷൻ സീക്വൻസുകളുമുണ്ട്. മോഹൻലാൽ സാർ തുടർച്ചയായി സിനിമകൾ ചെയ്യുന്ന സമയമായിരുന്നു. അതുകൊണ്ട് അത്രയും ദിവസങ്ങൾ തരാൻ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. ഇതാണ് ആ ചിത്രത്തിന് സംഭവിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. ഇതൊരു അഭിമുഖത്തിൽ പറയുന്നത് ശരിയാണോ എന്നുപോലും എനിക്ക് അറിയില്ല.- ജിത്തു മാധവൻ പറഞ്ഞു.