ചിത്രത്തിൽ നിന്ന്

 
Entertainment

ജോൺ എബ്രഹാമിന്‍റെ ‘അമ്മ അറിയാൻ’ കാനിൽ പ്രദർശനത്തിനൊരുങ്ങുന്നു

ചിത്രത്തിന്‍റെ 4കെ പതിപ്പ് മേയ് 16ന് വൈകീട്ട് 3.45ന് കാനിലെ ബുനുവൽ തിയെറ്ററിൽ പ്രദർശിപ്പിക്കും

Aswin AM

മലയാളത്തിലെ ഏക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ജോൺ എബ്രഹാമിന്‍റെ 'അമ്മ അറിയാൻ' എന്ന ചിത്രം കാൻ 2026 ലോക പ്രീമിയറിൽ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ 4കെ പതിപ്പ് മേയ് 16ന് വൈകീട്ട് 3.45ന് കാനിലെ ബുനുവൽ തിയെറ്ററിൽ പ്രദർശിപ്പിക്കും.

കാനിൽ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത‍്യൻ ചിത്രമാണ് അമ്മ അറിയാൻ. നേരത്തെ ജി. അരവിന്ദന്‍റെയും സത‍്യജിത് റേയുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍റേ നേതൃത്വത്തിലാണ് ചിത്രത്തിന്‍റെ 4കെ പതിപ്പ് റീസ്റ്റോറേഷൻ ചെയ്തത്. കാനിലെ സ്ക്രീനിങ്ങോടെ ആഗോള തലത്തിൽ ചിത്രത്തിന് അംഗീകാരം ലഭിക്കും. 1986ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജോയ് മാത‍്യുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജന പങ്കാളിത്തതോടെ നിർമിച്ച ആദ‍്യ ചിത്രം എന്ന പ്രത‍്യേകതയും ഈ ചിത്രത്തിനുണ്ട്.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം