ജോമോനും ആഷ്നയും

 
Entertainment

'പെണ്ണിന്‍റെ മുഖം കണ്ടാലറിയാം ഇഷ്ടമില്ലെന്ന്'; നടൻ ജോമോന്‍റെ വിവാഹ വിഡിയോയ്ക്ക് താഴെ മോശം കമന്‍റുകൾ, മറുപടിയുമായി സഹോദരി

വധു ആഷ്ന ആൻഡ്രിയ സന്തോഷവതിയല്ലെന്നും അവർക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്നുമുള്ള കമന്‍റുകൾ വിഡിയോയ്ക്ക് താഴെ നിറഞ്ഞു

Manju Soman

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന ജോമോൻ ജോഷി കഴിഞ്ഞ ദിവസം വിവാഹിതനായത്. ജോമോന്‍റെ വിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ വധു ആഷ്ന ആൻഡ്രിയ സന്തോഷവതിയല്ലെന്നും അവർക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്നുമുള്ള കമന്‍റുകൾ വിഡിയോയ്ക്ക് താഴെ നിറഞ്ഞു. ഇപ്പോൾ അതിൽ മറുപടിയുമായി വധുവിന്‍റെ സഹോദരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അമ്മ യാത്ര പറഞ്ഞ് ഇറങ്ങുന്നതിന്‍റെ വിഷമമാണ് ചേച്ചിക്കുള്ളത് എന്നാണ് സഹോദരി കുറിക്കുന്നത്. അമ്മ യാത്ര പറയുമ്പോൾ വിഷമിച്ചു നിൽക്കുന്ന ആഷ്നയുടെ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ചേച്ചി ചിരിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതുകൂടി കണ്ടിട്ടുവേണം കമന്‍റ് ഇടാനെന്നും സഹോദരനി ആഞ്ജലീന കുറിക്കുന്നു.

കോട്ടയം സ്വദേശിനിയും സൗദിയിൽ നേഴ്സുമായ ആഷ്നയും ജോമോനും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹ വിഡിയോയിൽ ആഷ്ന ചിരിക്കുന്നില്ലെന്നു പറഞ്ഞാണ് ഒരു വിഭാഗം അപവാദ പ്രചാരണവുമായി എത്തിയത്. വിവാഹത്തിന് ആഷ്നയ്ക്ക് താൽപ്പര്യമില്ലെന്നാണ് ഒരു വിഭാഗം കണ്ടെത്തിയത്. എന്നാൽ ഒരു നിമിഷത്തെ മുഖഭാവം കണ്ട് ഒരാളെ വിലയിരുത്തരുത് എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരും രംഗത്തെത്തി. പിന്നാലെയാണ് സഹോദരി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ