കുഴിവെട്ടുകാരൻ പീലിയുടെ ജീവിത കഥയുമായി 'കല്ലറ ലിഖിതങ്ങൾ'

 
Entertainment

കുഴിവെട്ടുകാരൻ പീലിയുടെ ജീവിത കഥയുമായി 'കല്ലറ ലിഖിതങ്ങൾ'

കേന്ദ്ര കഥാപാത്രമായി എത്തുന്നത് സനിൽ പേക്കൽ

Entertainment Desk

പീലി എന്ന കുഴിവെട്ടുകാരന്‍റെ വേറിട്ട ജീവിത കഥ പറയുന്ന സിനിമ കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നു. കേന്ദ്ര കഥാപാത്രത്തെ സനിൽ പേക്കൽ അവതരിപ്പിക്കുമ്പോൾ, മറ്റു കഥാപാത്രങ്ങളെ ജോൺസൺ സ്‌റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്‌റ്റ്യൻ, ജോസ് ആന്‍റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്‌ളീറ്റസ്, ഡോ അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് എന്നിവരും അവതരിപ്പിക്കുന്നു.

​മാലേരിക്ക പള്ളിയിലെ പെരുന്നാൾ കൊടിയിറങ്ങുന്ന നാൾ, തടാകം കവർന്നത് ഒരു വഞ്ചിയെ മാത്രമല്ല, ഒരു മനുഷ്യന്‍റെ ഭൂതകാലത്തെക്കൂടിയാണ്. ​ശവക്കല്ലറകൾക്ക് കാവലാളായി അയാൾ അന്തിയുറങ്ങി.

​ദൈവഭവനത്തിൽ ഒരു മോഷണം നടക്കുന്നതോടെ, ജീവനുള്ളവരിൽ നിന്നോടിയ അയാൾ മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം തേടുന്നു. ​

ബാനർ - തക്ഷില ക്രിയേഷൻസ്, രചന, സംവിധാനം - ജോസാന്‍റണി കുരീപ്പുഴ, നിർമ്മാണം - സനിൽകുമാർ എസ്, ഛായാഗ്രഹണം - രാമചന്ദ്രൻ, എഡിറ്റിംഗ് - സന്ദീപ് ശ്രീജു, ഗാനരചന - ജോസാന്‍റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാൽ, ‌പി ആർ ഓ - അജയ് തുണ്ടത്തിൽ.

''പേടിച്ചുപോയെന്ന് ആരും കരുതേണ്ട, ഒരു തെറ്റും ചെയ്തിട്ടില്ല''; ഇഡി നടപടിയിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ഏഷ‍്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി

''യഥാർഥ പ്രതി പിണറായി വിജയൻ''; മാസപ്പടി കേസ് സിബിഐ അന്വേഷിക്കണമെന്ന് മാത‍്യു കുഴൽനാടൻ

ഗുരുതരമായ അഴിമതി ആരോപണം, പിണറായി വിജയന്‍റെ എല്ലാ വാദങ്ങളും പൊളിഞ്ഞു; ഇഡി നടപടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി