കൃതി സനൺ പരസ്യ ചിത്രത്തിൽ.

 
Entertainment

"ബിക്കിനിയിട്ടാണോ സഹോദരന് രാഖി കെട്ടുന്നത്?": കൃതി സനണിന് വിമർശനവുമായി കങ്കണ റണാവത് | Video

ഇന്ത്യൻ ആഘോഷങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുന്ന രീതിയിലാണ് പരസ്യ ചിത്രീകരണമെന്ന് ഒരു വിഭാഗം നെറ്റിസൺസ്

ബോളിവുഡ് താരം കൃതി സനൺ അഭിനയിച്ച പുതിയ രക്ഷാബന്ധൻ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. പ്രമുഖ ജ്വല്ലറി ബ്രാൻഡിന്‍റെ പരസ്യത്തിൽ കൃതിയുടെ വസ്ത്രധാരണത്തെച്ചൊല്ലി രൂക്ഷവിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത് രംഗത്തെത്തി.

പരസ്യത്തിൽ ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കർട്ടുമാണ് കൃതി ധരിച്ചിരിക്കുന്നത്. ഇന്ത്യൻ ആഘോഷങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുന്ന രീതിയിലാണ് പരസ്യ ചിത്രീകരണമെന്ന് ഒരു വിഭാഗം നെറ്റിസൺസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

"സ്ത്രീകൾക്ക് അനന്തമായ വസ്ത്രശേഖരമുള്ള കാലഘട്ടമാണിത്. കോക്ടെയ്ൽ വസ്ത്രങ്ങൾ, ലെഹംഗ, ജീൻസ്, സാരി, സൽവാർ കമീസ് തുടങ്ങി നിരവധി ഓപ്ഷനുകൾ മുമ്പിലുണ്ടായിട്ടും സ്വന്തം സഹോദരന് ബിക്കിനിയിലോ അടിവസ്ത്രത്തിലോ നിന്ന് രാഖി കെട്ടുന്നത് എന്തിനാണ്?" കങ്കണ ചോദിക്കുന്നു.

ഈ പരസ്യ ചിത്രം മനഃപൂർവം ആളുകളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണെന്നും (Intentionally Creepy) കങ്കണ വിശേഷിപ്പിച്ചു. വസ്ത്രധാരണത്തിന് പുറമെ, പരസ്യത്തിൽ ഒരു നായയ്ക്ക് രാഖി കെട്ടുന്ന രംഗവും സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, വിവാദങ്ങളോ കങ്കണയുടെ വിമർശനങ്ങളോ കേട്ട് കൃതി സനൺ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സഹോദരി നൂപുർ സനണിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ് താരം.

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

ഇന്ത്യയ്ക്ക് ഇന്ധനം ഉറപ്പുനൽകി റഷ്യ

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്