ബൈസെപ്സ് ഹാർട്ട് ട്രെൻഡുമായി കനിഹ, ട്രാൻസ്ഫർമേഷന് കൈയടിച്ച് ആരാധകർ
ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് കനിഹ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടിയുടെ പുതിയ വിഡിയോ ആണ്. സോഷ്യൽ മീഡിയയിൽ ട്രെൻഡായ ബൈസെപ്സ് ഹാർട്ടുമായാണ് താരം എത്തിയത്.
ഷോർട്സും സ്പോർട്സ് ബ്രായും ധരിച്ചാണ് വിഡിയോയിൽ കനിഹ പ്രത്യക്ഷപ്പെടുന്നത്. നിങ്ങൾ സ്വയം സ്നേഹിക്കുമ്പോൾ അത് കാണാൻ ഉണ്ടാകും- എന്ന കുറിപ്പിനൊപ്പമാണ് കനിഹ വിഡിയോ പോസ്റ്റ് ചെയ്തത്. നടിയുടെ ട്രാൻസ്ഫോർമേഷനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. പ്രായം റിവേഴ്സ് ഗിയറിലാണ് എന്നാണ് പലരുടെയും കമന്റുകൾ.
ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന നടിയാണ് കനിഹ. വർക്കൗട്ട് ചിത്രങ്ങളും വിഡിയോകളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. തമിഴ് സിനിമയിലൂടെ ശ്രദ്ധനേടിയ കനിഹ നിരവധി മലയാളം സിനിമകളിലാണ് വേഷമിട്ടിട്ടുള്ളത്.