ദൃശ്യ വിസ്മയം ഒരുക്കി കത്തനാർ വരുന്നു

 
Entertainment

ദൃശ്യ വിസ്മയം ഒരുക്കി കത്തനാർ വരുന്നു; ട്രെയിലർ പുറത്തുവന്നു

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിൽ

Jisha P.O.

ശ്രീഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന കത്തനാർ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ട്രെയ്ലർ പുറത്ത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. മലയാള സിനിമ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ലോകമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.

ദേശീയ പുരസ്കാരം നേടിയ ഹോം എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. സീരിയലിലൂടെ കാണാത്ത വിധമുള്ള രൂപമാറ്റമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറിൽ വ്യക്തമാകുന്നത്. ഒൻപതാം നൂറ്റാണ്ടിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ദൃശ്യ നിലവാരവും ഗംഭീരമായ വിഎഫ്എക്സിനും ഒപ്പം രാഹുൽ സുബ്രഹ്മണ്യൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ടീസറിനെ ഗംഭീരമാക്കുന്നുണ്ട്. നാലര വർഷമാണ് നടൻ ജയസൂര്യ ഈ ചിത്രത്തിനായി മാറ്റിവെച്ചതെന്ന് റോജിൻ തോമസ് പറഞ്ഞു. ജയസൂര്യയെ കൂടാതെ തെലുങ്ക് സൂപ്പർ നായിക അനുഷ്ക ഷെട്ടി, പ്രഭുദേവ, സനൂപ് സാൻ, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. 15 ഭാഷങ്ങളിലായാണ് ചിത്രം പുറത്തുവരുന്നത്.

''റേഞ്ച് റോവർ കാറിൽ നിൽക്കുന്ന ചിത്രം എഐ''; മാധ‍്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്ന് മന്ത്രി കെ.എം. ഷാജി

അമിത്ഷായ്ക്ക് നേരേ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പൊലീസ് മേധാവിക്ക് പരാതി

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ട്; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

അപേക്ഷ നൽകാനെത്തിയ 22കാരിക്ക് നിരന്തരം അശ്ലീല സന്ദേശം, രാത്രി വീട്ടിലെത്തി; വില്ലേജ് ഓഫിസർ കസ്റ്റഡിയിൽ

ആഭ‍്യന്തര ക്രിക്കറ്റിലും ക്ലച്ച് പിടിക്കാതെ ബാബർ; റൺവരൾച്ച തുടരുന്നു