കത്രീന കൈഫും വിക്കി കൗശലും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മകന്റെ ചിത്രം
ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും മകൻ വിയാൻ കൗശലിന്റെ മുഖം ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ദീപാവലി ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ഇരുവരും മകന്റെ മുഖം ആരാധകർക്കായി പരിചയപ്പെടുത്തിയത്.
2025 നവംബർ ഏഴിനാണ് ദമ്പതികൾക്ക് ആൺകുഞ്ഞ് ജനിച്ചത്. വിയാൻ കൗശൽ എന്നായിരുന്നു കുഞ്ഞിന് നൽകിയ പേര്. കഴിഞ്ഞ നവംബർ ഏഴിന് വിയാന്റെ ഒന്നാം പിറന്നാളും ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപാവലി ദിനത്തിൽ മകന്റെ മുഖം വെളിപ്പെടുത്തിയത്.
'ഞങ്ങളുടെ ഏറ്റവും മനോഹരമായ ദീപാവലി. എല്ലാവർക്കും സ്നേഹവും വെളിച്ചവും സന്തോഷവും നേരുന്നു' എന്ന കുറിപ്പോടെയാണ് കത്രീനയും വിക്കിയും ചിത്രങ്ങൾ പങ്കുവച്ചത്.
മഞ്ഞ നിറത്തിലുള്ള സൽവാർ വസ്ത്രത്തിലാണ് കത്രീന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ബീജ് നിറത്തിലുള്ള കുർത്തയായിരുന്നു വിക്കിയുടെ വേഷം. മഞ്ഞ നിറത്തിലുള്ള വെയ്സ്റ്റ് കോട്ടും ബീജ് നിറത്തിലുള്ള കുർത്തയുമായിരുന്നു വിയാന്റെ വേഷം. ചിത്രത്തിന് താഴെ ബോളിവുഡ് നടിമാരായ കിയാര അദ്വാനി, സോനം കപൂർ, അനന്യ പാണ്ഡെ തുടങ്ങിയവർ പ്രതികരണം അറിയിച്ചിട്ടുണ്ട്.
അച്ഛനായ അനുഭവത്തെക്കുറിച്ച് നേരത്തെ സംസാരിച്ച വിക്കി കൗശൽ, പിതൃത്വം മാന്ത്രികമായ അനുഭവമാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഭാര്യ മകനോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കുന്നത് കാണുമ്പോൾ ആ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.