ദീപിക പദുക്കോൺ, കത്രീന കൈഫ്

 
Entertainment

പ്രഭാസിന്‍റെ പുതിയ ചിത്രത്തിലേക്ക് ദീപികയ്ക്ക് പകരം കത്രീന എത്തിയേക്കും

കത്രീന ചിത്രത്തിൽ എത്തുകയാണെങ്കിൽ തെലുങ്ക് സിനിമയിലേക്ക് കത്രീനയുടെ 21 വർഷത്തിനു ശേഷത്തെ മടങ്ങിവരവായിരിക്കും

Sarath Nath MS

തെലുങ്ക് സൂപ്പർതാരം പ്രഭാസിന്‍റെ പുതിയ പാൻ ഇന്ത്യൻ ചിത്രം സ്പിരിറ്റ് റിലീസിനു മുൻപ് തന്നെ വാർത്തകളിൽ ഇടംപിടിക്കുകയാണ്. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട സ്പെഷ്യൽ റോളിലേക്ക് നിശ്ചയിച്ചിരുന്ന ബോളിവുഡ് താരം ദീപിക പദുക്കോണിനു പകരം കത്രീന കൈഫ് എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

കത്രീന ചിത്രത്തിൽ എത്തുകയാണെങ്കിൽ തെലുങ്ക് സിനിമയിലേക്ക് കത്രീനയുടെ 21 വർഷത്തിനു ശേഷത്തെ മടങ്ങിവരവായിരിക്കും. അതേസമയം കത്രീന ചിത്രത്തിലേക്ക് എത്തുമെന്നത് സിനിമയുടെ നിർമാതാക്കളോ താരമോ സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിൽ സ്പെഷ്യൽ റോളിലേക്കാണ് കത്രീനയെ പരിഗണിക്കുന്നതെന്നാണ് സൂചന. സിനിമയിൽ നീണ്ട റോൾ ഉണ്ടാവില്ലെങ്കിലും പ്രധാന വേഷമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 2005ലാണ് അവസാനമായി കത്രീന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചത്.

അതേസമയം സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ദീപികയെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ദീപിക മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാൻ സംവിധായകൻ തയ്യാറായിരുന്നില്ല. പ്രതിഫലമായി 40 കോടി രൂപയും ചിത്രത്തിന്‍റെ ലാഭവിഹിതവും ദീപിക ചോദിച്ചുവെന്നാണ് വിവരം. കൂടാതെ ആറു മണിക്കൂർ മാത്രമേ ജോലി ചെയ്യൂവെന്ന് വ്യക്തമാക്കിയ ദീപിക തെലുങ്കിൽ തന്‍റെ സംഭാഷണങ്ങൾ പറയില്ലെന്നും വാശിപിടിച്ചെന്നാണ് റിപ്പോർട്ട്.

രൺബീർ കപൂർ നായകനായ സൂപ്പർഹിറ്റ് ചിത്രം അനിമലിനു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്.

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട, അതായിരുന്നു പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം; കെ.സി. വേണുഗോപാൽ

പ്രിയദർശിനിയിൽ സീറോ ടിക്കറ്റ് തട്ടിപ്പ്; മൂന്ന് കണ്ടക്റ്റർമാർക്ക് നോട്ടീസ്

നവമാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ ജനം ടിവി അടക്കമുള്ള മാധ‍്യമങ്ങൾക്കെതിരേ കേസ്

അയോധ‍്യ ക്ഷേത്ര കൊള്ള: അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ