കയാദു ലോഹർ

 
Entertainment

"രണ്ടു ദിവസം സഹിച്ചു, മൂന്നാം ദിവസം ശല്യം ചെയ്തവനെ കല്ലെറിഞ്ഞു, അവന്‍റെ തലപൊട്ടി ചോര ഒലിച്ചു"; കയാദു ലോഹർ

കാഴ്ചയിൽ ശാന്തപ്രകൃതക്കാരിയെന്ന് തോന്നുമെങ്കിലും എപ്പോഴും പ്രതികരിക്കുന്ന കൂട്ടത്തിലാണ് താനെന്നും നടി

Manju Soman

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് കയാദു ലോഹർ. കുറച്ചു സിനിമകളിലൂടെ തന്നെ ആരാധകരുടെ മനം കവരാൻ താരത്തിനായി. ശക്തമായ കഥാപാത്രങ്ങളെയാണ് കയാദു സ്ക്രീനിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും കയാദു സ്ട്രോങ് ആണ്. സ്കൂൾ പഠനകാലത്ത് തന്നെ ശല്യം ചെയ്തവരെ കൈകാര്യം ചെയ്തതിനേക്കുറിച്ച് കയാദു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവമുണ്ടാകുന്നത്. തന്നെ ശല്യം ചെയ്തവരെ കല്ലെടുത്ത് എറിഞ്ഞു എന്നാണ് നടി പറഞ്ഞത്. കല്ലു കൊണ്ട് ഒരാളുടെ തലപൊട്ടി ചോരവന്നുവെന്നും നടി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ.

'ഞാൻ പത്താംക്ലാസിൽ പഠിക്കുന്ന സമയത്ത് വീടിനടുത്ത് ട്യൂഷന് പോകാറുണ്ടായിരുന്നു. വഴിയിൽ വെച്ച് ചില ആൺകുട്ടികൾ എന്നെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ആദ്യം ഞാൻ അത് കാര്യമാക്കാതെ വിട്ടു. രണ്ടാം ദിവസവും കാര്യമായി പ്രതികരിച്ചില്ല. എന്നാൽ, മൂന്നാമത്തെ ദിവസം എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. കൈയിൽ കിട്ടിയ കല്ലെടുത്ത് ഞാൻ അവരുടെ നേർക്ക് എറിഞ്ഞു. അത് അവരിലൊരാളുടെ തലയിൽ കൊണ്ടു. അവന്റെ തല പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. അതോടെ ഞാൻ അവിടെനിന്നും പോന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.' കയാദു പറഞ്ഞു.

ഒരാളുടെ തലയിൽ കല്ലെറിഞ്ഞ് പൊട്ടിക്കുക എന്നത് ശരിയായ കാര്യമല്ലെങ്കിലും തനിക്ക് അപ്പോൾ ചെയ്യാൻ തോന്നിയത് അതാണ് എന്നാണ് കയാദു പറയുന്നത്. കാഴ്ചയിൽ ശാന്തപ്രകൃതക്കാരിയെന്ന് തോന്നുമെങ്കിലും എപ്പോഴും പ്രതികരിക്കുന്ന കൂട്ടത്തിലാണ് താനെന്നും നടി പറയുന്നു. ആരെങ്കിലും തെറ്റ് ചെയ്താൽ നമ്മൾ മിണ്ടാതിരിക്കരുതെന്നും അതിന് തക്കതായ മറുപടി നൽകണമെന്നും കയാദു കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെലോ

ബെംഗളൂരുവിലേക്ക് താമസം മാറി ഹാര്‍ദിക്; ഇനിമുതല്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥിരം പരിശീലനവേദി

‌ഇടുക്കിയിൽ മരത്തിന്‍റെ ചില്ല ഒടിഞ്ഞു വീണ് 21 കാരൻ മരിച്ചു

ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു

ഒരു പൊതുസേവകൻ എങ്ങനെയാവരുതെന്നതിന്‍റെ ഉദാഹരണം, ഈ വിരമിക്കൽ സമൂഹം ആശ്വാസത്തോടെ നോക്കിക്കാണും; ജയതിലകിനെതിരേ പ്രശാന്ത്