‘എടാ പാപി, ഇത്രേം ഒരുങ്ങി വന്നിട്ട് പൂ കൊള്ളാമെന്നോ?, വൈറലായി കീർത്തി സുരേഷിന്‍റെ വിഡിയോ

 
Entertainment

‘എടാ പാപി, ഇത്രേം ഒരുങ്ങി വന്നിട്ട് പൂ കൊള്ളാമെന്നോ?, വൈറലായി കീർത്തി സുരേഷിന്‍റെ വിഡിയോ

ചുവന്ന പട്ടുസാരി ധരിച്ച് അതിമനോഹരിയായാണ് കീർത്തി ചടങ്ങിന് എത്തിയത്

Manju Soman

മലയാളത്തിൽ നിന്നെത്തി തമിഴ്നാടിന്‍റെ മനം കവർന്ന നടിയാണ് കീർത്തി സുരേഷ്. തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അടുത്തിടെ താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പുരസ്കാര വിതരണം നടന്നത്. ചടങ്ങിന് പോകാൻ ഒരുങ്ങി ഇറങ്ങിയ കീർത്തിയുടെ ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ചുവന്ന പട്ടുസാരി ധരിച്ച് അതിമനോഹരിയായാണ് കീർത്തി ചടങ്ങിന് എത്തിയത്. ഒരുങ്ങി ഇറങ്ങിയ നടിയെ കാത്ത് നിരവധി ആരാധകർ നിൽപ്പുണ്ടായിരുന്നു. കൂട്ടത്തിലെ ഒരാളുടെ കമന്‍റ് താരം തലയിൽ ചൂടിയ പൂവിനെക്കുറിച്ചായിരുന്നു. തലയിൽ ചൂടിയിരിക്കുന്നത് നല്ല പൂവാണ് എന്നാണ് ആരാധകൻ പറഞ്ഞത്. കാറിൽ കയറാൻ തുടങ്ങുന്നതിനിടെയാണ് താരം ഇത് കേട്ടത്. രസകരമായിട്ടായിരുന്നു ഇതിൽ കീർത്തി പ്രതികരിച്ചത്.

‘എടാ പാപി, ഇത്രേം ഒരുങ്ങി വന്നിട്ട് പൂ കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ!’ എന്നായി കീർത്തിയുടെ മറുപടി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. 2016-2022 കാലയളവിലെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തപ്പോൾ 'പാമ്പ് സട്ടൈ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണു കീർത്തി സുരേഷ് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'

വൃദ്ധസദനത്തിൽ രോഗങ്ങളോട് മല്ലിട്ട് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി|Video

6 മാസത്തിനുള്ളിൽ‌ തിലകോ ദുബെയോ ഇന്ത‍്യൻ ടീമിൽ‌ നിന്നും പുറത്താകും, പകരം വൈഭവ്? പ്രവചനവുമായി മുൻ ഇന്ത‍്യൻ താരം

ഏഷ്യൻ ഗെയിംസ് കബഡി: ഇറാന്‍റെ 'കാല് വാരി' ഇന്ത്യക്ക് ഇരട്ട സ്വർണം