വിപുൽ അമൃത് ലാൽ ഷാ | സുദീപ്തോ സെൻ

 
Entertainment

"കിട്ടാത്ത മുന്തിരി പുളിക്കും"; കേരള സ്റ്റോറി 2 നിർമാതാവും കേരള സ്റ്റോറി 1 സംവിധായകനും തമ്മിൽ പോര്

കേരള സ്റ്റോറി 2 നിർമിച്ചിരിക്കുന്നത് കൃത്യമായ ഗവേഷണമില്ലാതെയാണെന്ന് സുദീപ്തോ സെൻ പറഞ്ഞതോടെയാണ് വാക്പോരിലേക്ക് കടന്നത്

Namitha Mohanan

ദ കേരള സ്റ്റോറി 2 വിനെ ചൊല്ലി നിർമാതാവ് വിപുൽ അമൃത് ലാൽ ഷായും ഈ ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന്‍റെ സംവിധായകൻ സുദീപ്തോ സെന്നും തമ്മിൽ തർക്കം. കേരള സ്റ്റോറി 2 നിർമിച്ചിരിക്കുന്നത് കൃത്യമായ ഗവേഷണമില്ലാതെയാണെന്ന് സുദീപ്തോ സെൻ പറഞ്ഞിരുന്നു.

വാട്സാപ്പ് സന്ദേശങ്ങളെ അടിസ്ഥാനമാക്കി സിനിമകൾ ചെയ്യാൻ താത്പര്യമില്ലെന്നും സെൻ പറഞ്ഞു. പിന്നാലെ മറുപടിയുമായി വിപുൽ ഷാ എത്തി. സുദീപ്തോ സെന്നിന്‍റെ തിരക്കഥ മോശമായതിനാലാണ് അദ്ദേഹത്തെ രണ്ടാം ഭാഗത്തുനിന്ന് ഒഴിവാക്കിയതെന്ന് വിപുൽ ഷായും തിരിച്ചടിച്ചു.

"കിട്ടാത്ത മുന്തിരി പുളിക്കും. അദ്ദേഹമൊരു തിരക്കഥയുമായി വന്നു. പക്ഷേ എനിക്കത് ഇഷ്ടപ്പെട്ടില്ല, വളരെ മോശമായിരുന്നു. അതിനാലാണ് ആ സിനിമ നിർമിക്കാൻ ഞാൻ തയാറാവാതിരുന്നത്.", വിപുൽ ഷാ പറഞ്ഞു.

സങ്കീർണമായ വിഷയങ്ങളിൽ ആഴത്തിലുള്ള ഗവേഷണവും ദീർഘകാല പഠനവും ആവശ്യമാണ്. ആ അടിത്തറയില്ലാതെ അത് ഉത്തരവാദിത്തത്തോടെ സംവിധാനം ചെയ്യാൻ തനിക്കാവില്ലെന്നാണ് താൻ പറഞ്ഞതെന്ന് സുദീപ്തോ പറഞ്ഞിരുന്നു. അത് പിന്നീട് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിപുൽ ഷാ രംഗത്തെത്തിയത്.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

വിവാഹാഘോഷത്തിനിടെ ഭാര്യയുമായി വാക്കുതർക്കം, തടയാനെത്തിയ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ചു കൊന്നു

"കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണം"; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി

മാതാപിതാക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ അവശനിലയിൽ ഒന്നര വയസുകാരൻ; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

ഇറാനെതിരേയുള്ള യുദ്ധത്തിന് യുഎസ് ചെലവാക്കിയത് 25 ബില‍്യൺ ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്‍റഗൺ